ബഹ്‌റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേളക്ക് (ബികെഎസ്‌ഐഎസ്എഫ്എഫ്) വേദിയൊരുക്കുന്നു. ബഹ്‌റൈന്‍ ദേശീയ ദിനത്തിന്റെ ഭാഗമായി ഡിസംബര്‍ 17, 18 തീയതികളിലാണ് ചലച്ചിത്ര മേളയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേളയിലേക്ക് എന്‍ട്രി നവംബര്‍ 25നകം ലഭിക്കണം. മികച്ച ചിത്രത്തിന് ആയിരം ഡോളറാണ് സമ്മാനം. മികച്ച സംവിധായകന്‍, മികച്ച നടന്‍, നടി എന്നിവര്‍ക്ക് 500 ഡോളര്‍ വീതവുമാണ് പുരസ്‌ക്കാരം. 13-18 പ്രായത്തിലുള്ള മികച്ച യുവ ചലച്ചിത്രകാരനായി യങ് ഫിലിംമേക്കര്‍ പുരസ്‌ക്കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മത്സരം വിഭാഗം, മത്സര ഇതര വിഭാഗം എന്നിവ മേളയിലുണ്ട്. ലോകത്തുള്ള ഏത് ചിലച്ചിത്ര നിര്‍മാതാവിനും പങ്കെടുക്കാം. മത്സരത്തിനയക്കുന്ന ചിത്രങ്ങള്‍ 30 മിനുറ്റോ അതില്‍ കുറവോ ആയിരിക്കണം. 2007 ജനുവരി ഒന്നിനുശേഷം നിര്‍മിച്ച ചിത്രങ്ങളേ മേളക്കു പരിഗണിക്കൂ.
എത് ഭാഷയിലെടുത്ത ഫിലിമും ഡിവിഡി ആയി മേളക്ക് അയക്കാം. ഇംഗ്ലീഷ് ഇതര ഭാഷയിലുള്ളവക്ക് ഇംഗ്ലീസ് സബ് ടൈറ്റില്‍ നിര്‍ബന്ധമാണ്. ഒരേ ഡയറക്ടറുടെയോ നിര്‍മാണ കമ്പനിയുടെയോ ഒന്നില്‍കൂടുതല്‍ ചിത്രങ്ങളും പരിഗണിക്കും. എന്നാല്‍ ഓരോ ചിത്രത്തിന്റെയും കൂടെ പൂരിപ്പിച്ച അപേക്ഷാ ഫോറം ഉണ്ടായിരിക്കണം. ചിത്രത്തെക്കുറിച്ചുള്ള അമ്പതു വാക്കില്‍ കുറയാത്ത വിവരണം, നിര്‍മാണ വിവരം, സംവിധായകന്റെ വിവരം, ചിത്രത്തിലെ സ്റ്റില്‍ എന്നിവയും അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം.
മൂന്നു വിഭാഗമായാണ് സ്‌ക്രീനിങ് നടക്കുക. പ്രിലിമനറി സ്‌ക്രീനിങ്, ഇന്ത്യയില്‍നിന്നുള്‍പ്പെടെയുള്ള മികച്ച സംവിധായകരുടെയും ടെക്‌നീഷ്യമാരുടെയും നേതൃത്വത്തിലുള്ള സ്‌ക്രീനിങ് എന്നിവക്കുശേഷം തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ഔദ്യോഗിക ജൂറി കാണും. പ്രശസ്ത ചലച്ചിത്ര പ്രതിഭ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും സൂര്യ കൃഷ്ണമൂര്‍ത്തി മെമ്പര്‍ സെക്രട്ടറിയുമായ ഈ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുക.
മേളക്ക് തെഞ്ഞെടുത്ത എല്ലാ ചലച്ചിത്രങ്ങളും ബഹ്‌റൈന്‍ സിനിമാ ക്ലബിലും ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ബികെഎസ് ഹാളിലും പ്രദര്‍ശിപ്പിക്കും. ബികെഎസ് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, മനാമ, ബഹ്‌റൈന്‍ എന്ന വിലാസത്തിലാണ് എന്‍ട്രി അയക്കേണ്ടത്. വിവരങ്ങള്‍ക്ക്: അജിത്‌നായര്‍-39887068 ഇമെയില്‍: ajith-bah@gmail.com, സുരേഷ് കരുണാകരന്‍-39656410, ഇമെയില്‍: sureshpersona@gmail.com
വാര്‍ത്താസമ്മേളനത്തില്‍ സംഘടാക സമിതി ചെയര്‍മാനും ചലച്ചിത്ര പ്രവര്‍ത്തകനുമായ സുരേഷ് കരുണാകരന്‍, സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, സെക്രട്ടറി എന്‍ കെ വീരമണി, വൈസ് പ്രസിഡന്റ് അബ്ദുറഹിമാന്‍, എന്റര്‍ടെയ്ന്‍മെന്റ് സെക്രട്ടറി സജി കുടശ്ശനാട്, സിനിമാ ക്ലബ് കണ്‍വീനര്‍ അജിത്ത് നായര്‍ എന്നിവര്‍ പങ്കെടുത്തു.
Saturday, October 23, 2010
Home
ബികെഎസ്‌ഐഎസ്എഫ്എഫ്
സമാജം ഭരണ സമിതി 2010
സിനിമാ ക്ലബ്
കേരളീയ സമാജം അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു
കേരളീയ സമാജം അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു
Tags
# ബികെഎസ്‌ഐഎസ്എഫ്എഫ്
# സമാജം ഭരണ സമിതി 2010
# സിനിമാ ക്ലബ്
Share This
About ബഹറിന്‍ കേരളീയ സമാജം
സിനിമാ ക്ലബ്
Subscribe to:
Post Comments (Atom)
No comments:
Post a Comment