
ബഹ്‌റൈന്‍ കേരളീയ സമാജം വായനശാല ഈ വര്‍ഷം 'അക്ഷരഖനി' എന്ന പേരില്‍ നടത്തുന്ന പുസ്തക സമാഹാരണയജ്ഞം റേഡിയോ വോയ്‌സ് ചെയര്‍മാന്‍ പി. ഉണ്ണിക്യഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ വായനശാലകളിലൊന്നാണ് ഇന്ന് ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റേതെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നിലവില്‍ ഏഴായിരത്തിലധികം പുസ്തകങ്ങളാണ് ഇവിടെയുള്ളത്. പുസ്തക സമ്പത്തു പതിനായിരത്തിലധികമായി വര്‍ധിപ്പിക്കാന്‍ വ്യക്തികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങള്‍ സംഭാവന ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ലൈബ്രേറിയന്‍ ജയന്‍ എസ്. നായരുമായോ (39810554), കണ്‍വീനര്‍ മുരളീധരന്‍ തമ്പാനുമായോ (39711090) ബന്ധപ്പെടണം.
No comments:
Post a Comment