സംഗീത നാടക അക്കാദമി ആദ്യ എക്സ്റ്റന്‍ഷന്‍ കേന്ദ്രം ഉദ്ഘാടനം ഇന്ന് - Bahrain Keraleeya Samajam

Breaking

Friday, October 1, 2010

സംഗീത നാടക അക്കാദമി ആദ്യ എക്സ്റ്റന്‍ഷന്‍ കേന്ദ്രം ഉദ്ഘാടനം ഇന്ന്

കേരള സംഗീത നാടക അക്കാദമിയുടെ ഇന്ത്യക്കുപുറത്തെ ആദ്യ എക്‌സ്റ്റന്‍ഷന്‍ കേന്ദ്രം കേരളീയ സമാജത്തില്‍ ഇന്ന് വൈകിട്ട് 7.30ന് ചെയര്‍മാന്‍ മുകേഷ് ഉദ്ഘാടനം ചെയ്യും. ഗള്‍ഫും കേരളവും തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തിന്റെ പ്രധാന കേന്ദ്രമായി ഇതോടെ ബഹ്‌റൈന്‍ മാറുകയാണ്. അക്കാദമിയുടെ സഹകരണത്തോടെ കേരളീയ സമാജത്തില്‍ പ്രമുഖ നാടക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ക്യാമ്പുകള്‍, ശില്‍പ്പശാല, തനതുകലകളുടെ അവതരണം, നാടന്‍കലകളുടെ പ്രദര്‍ശനം എന്നിവ നടത്തും. കേരളത്തിലെയും ബഹ്‌റൈനിലെയും കലാകാരന്മാരുടെ അഭിമുഖ പരിപാടിയാണ് പ്രധാനം. അക്കാദമി സെക്രട്ടറി സി രാവുണ്ണി, അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ് എന്നിവരും പങ്കെടുക്കും. എഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ജേതാവ് വിവേകാനന്ദന്റെ ഗാനമേളയുമുണ്ടാകും. പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ ഡോ. ആസാദ് മൂപ്പനെ ചടങ്ങില്‍ ആദരിക്കും.

No comments:

Pages