ബഹ്‌റൈന്‍ കേരളീയ സമാജം സിനിമാ ക്ലബ് നിര്‍മിക്കുന്ന അഞ്ച് ഹ്രസ്വ ചിത്രങ്ങളിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുത്തു. പരിപാടിയില്‍ 200ഓളം പേര്‍ പങ്കെടുത്തു. 30ഓളം കുട്ടികളും പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാന്‍ കഴിയാതെപോയവര്‍ സമാജം ഓഫീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.സമാജം ഭാരവാഹികള്‍, കലാവിഭാഗം സെക്രട്ടറി സജി കുടശനാട്എന്നിവര്‍ സംബന്ധിച്ചു. ക്ലബ് കണ്‍വീനറും ചലച്ചിത്ര സംവിധായകനുമായ അജിത്‌നായരും മറ്റു അഞ്ചു ചിത്രങ്ങളുടെ സംവിധായകരും ചേര്‍ന്നാണ് അഭിനേതാക്കളെ തെരഞ്ഞെടുത്തത്.

No comments:
Post a Comment