അഴീക്കോടിന് നാളെ സാഹിത്യ പുരസ്‌കാരം സമ്മാനിക്കും - Bahrain Keraleeya Samajam

Breaking

Thursday, October 14, 2010

അഴീക്കോടിന് നാളെ സാഹിത്യ പുരസ്‌കാരം സമ്മാനിക്കും

കേരളീയ സമാജത്തിന്റെ സാഹിത്യഅവാര്‍ഡ് നാളെ വൈകീട്ട് ഏഴിന് നടക്കുന്ന ചടങ്ങില്‍ സുകുമാര്‍ അഴീക്കോട് ഏറ്റുവാങ്ങും. ഇന്ന് അദ്ദേഹം ബഹ്‌റൈനിലെത്തും. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചും വിവിധ മേഖലകളിലെ സേവനങ്ങളെ വിലയിരുത്തിയുമാണ് അഴീക്കോടിന് അവാര്‍ഡ് നല്‍കുന്നത്.ഭാരതീയ തത്വചിന്തയെ അതിന്റെ അഗാധതയില്‍ പഠിക്കുകയും ആഴത്തില്‍ ആവിഷക്‌രിക്കുകയും ചെയ്ത അഴീക്കോട് അധ്യാപകന്‍, സാഹിത്യ- സാമൂഹിക വിമര്‍ശകന്‍ എന്നീ നിലകളില്‍ കേരളീയ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. 2000ല്‍ ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡിന്റെ 10ാം വര്‍ഷത്തിലാണ് അഴീക്കോട് സമ്മാനിതനാകുന്നത്. സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. 'മഴ' എന്ന ശാസ്ത്രീയ നൃത്ത സമന്വയവും നൃത്താധ്യാപകരുടെ നേതൃത്വത്തില്‍ 'നാട്യതരംഗിണി' എന്ന നൃത്തരൂപവും അരങ്ങേറും. സാഹിത്യവിഭാഗം സെക്രട്ടറി ബിജു എം സതീഷിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

No comments:

Pages