പ്രവാസികള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ കേരളീയ സമാജം' കേരളേത്സവം' എന്ന പേരില്‍ ചാരിറ്റി ഷോ നടത്തും . അടുത്ത മാസം 9,10 തീയതികളില്‍ സമാജം ആസ്ഥാനത്ത് നടക്കുന്ന പരിപാടികളില്‍നിന്ന് 5000 ദിനാറോളം (എകദേശം 5,00,000/- IRS) സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സമാജം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമാജം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുന്നില്ല എന്ന തെറ്റിധാരണയുണ്‌ട് എന്ന് പ്രസിഡന്‍റ് പി വി മേഹന്‍കുമാര്‍ പറഞ്ഞു. എന്നാല്‍ നിരവധിപേര്‍ക്ക് പല അവസരങ്ങളിലായി അംഗങ്ങളില്‍നിന്ന് പണം പിരിച്ച് സഹായം നല്‍കിയിട്ടുണ്‌ട്. ഇത് സമാജത്തിന്റെ അക്കൗണ്‌ടില്‍ ഉള്‍പ്പെടുത്തിയിട്ടീല്ല. കൂടാതെ കെട്ടിടം പണിമൂലം ഫണ്ടിന് ദൗര്‍ലഭ്യമുണ്‌ടായപ്പോള്‍ സഹായം പരിമിതപ്പെടുത്തി. ഇതെല്ലാമാണ് തെറ്റിദ്ധാരണയുണ്‌ടാക്കിയത്. ഇതിന് പരിഹാരമായാണ് സമാജത്തിന്റെ അക്കൗണ്‌ടില്‍ തന്നെ ചാരിറ്റി ഫണ്ട് ഉണ്ടാക്കാന്‍ തീരുമാനിച്ചത്. കെ വിജയനാണ് ചാരിറ്റി ഒര്‍ഗ്ഗനൈസിംഗ് കമ്മറ്റി കണ്‍വീനര്‍ . ജനറന്‍ ബോഡി തെരഞ്ഞെടുത്ത മൂന്ന് അംഗങ്ങള്‍ , സമാജം പ്രസിഡന്റ്, ജനറന്‍ സെക്രട്ടറി, ട്രഷറര്‍, മുന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരാണ് ചാരിറ്റി കമ്മിറ്റിയിലുള്ളത്, സമാജം വൈസ് പ്രസിഡന്റ് ആണ് ചാരിറ്റി കമ്മറ്റി കോ ഓര്‍ഡീനേറ്റര്‍.
കേരളേത്സവം ജൂലൈ ഒബതിന് വൈകിട്ട് 7.30 ന് അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ് ഉത്ഘാടനം ചെയ്യും . 20 കുട്ടികള്‍ പങ്കെടുക്കുന്ന സംഘ നൃത്തത്തിന് ശേഷം പ്രമുഖ പിന്നണി ഗായകന്‍ ബ്രഹ്മാനന്ദന്റ് മകന്‍ രജേഷ് ബ്രഹ്മാനന്ദനും ഏഷ്യാനെറ്റ് ' സ്റ്റാര്‍ സിംഗര്‍ ' ജോതി സേണിയയും നയികുന്ന ഗാനമേളയും ഡേവിഡ് ബെന്നിന്റ് മാജിക്ക് ഷോയുമുണ്‌ട്.
പത്തിന് രാവിലെ 10.30 ന് പ്രസിഡന്‍റ് പി വി മോഹന്‍ കുമാര്‍ പരിപാടി ഉത്ഘാടനം ചെയും .കേരളീയ ഉത്സവാന്തീരീഷത്തെ അതെപടി പനഃസ്‌ഷ്ടിക്കുകയായിരിക്കും രണ്ടാം ദിവസത്തെ പരിപാടികള്‍ . പരിപാടി ആസ്വദിച്ചുതന്നെ കുടുംബസമേതം സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും കേരളീയ നാടന്‍ വിഭവങ്ങള്‍ കഴിക്കാനും കളിപ്പാട്ടങ്ങളും മറ്റ് സാധനങ്ങളും വാങ്ങാനും സൗകര്യംനല്‍കും വിധമാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ നാടന്‍ ഉത്പന്നങ്ങളും ഭക്ഷനസാധനങ്ങളടെയും കളിപ്പാട്ടങ്ങളുടെയും സ്റ്റളുകള്‍ക്കൊപ്പം വടംവലി, കബടി, ഉറിയടി, സംഗീതകസേര തുടങ്ങി നിരവധി പരിപാടികളുണ്ട്. വള്ളംകളി, കോല്‍കളി, അമ്മകുടം, ഒപ്പന, പക്കമേളം, മാര്‍ഗ്ഗം കളി, പഞ്ചവാദ്യം , തിരുവാതിര, കാവടിയാട്ടം,ഓട്ടന്തുള്ളന്‍, ഗുജറാത്തി ഡാന്‍സ് എന്നിവ അരങ്ങേറും.
ആനപ്പുറത്ത് എഴുന്നള്ളത്ത്, കുടമാറ്റം, ശബ്ദവും വെളിച്ചവും സംയോജിപ്പിച്ച സവിശേഷമായ വേടിക്കെട്ട് എന്നിവയടങ്ങുന്ന മതൃകാ തൃശൂര്‍ പൂരം മറ്റെരാകര്‍ഷണമാണ്. പ്രധാന സ്റ്റേജില്‍ ഓരോ ഇനവും അവസാനിച്ചാലുടന്‍ സെന്‍റ്ര്‍ ഹാളില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ അടുത്ത ഇനം തുടങ്ങും . ഒപ്പന മുതല്‍ പഞ്ചവാദ്യം വരെയുള്ള പരിപാടികള്‍ ഇങ്ങനെ ഇടതടവില്ലാതെ ആസ്വദിക്കാം . വിവിധ ഉത്പന്നങ്ങള്‍ വാങ്ങാന്‍ അവസരം നല്‍കുന്ന ബോംബെ ലേലവുമുണ്‌ട് പരിപാടികള്‍ക്ക് വിവിധ അസോസിയേഷനുകളുടെ പിന്തുണ തേടിയിട്ടുണ്‌ട് . എല്ലാവര്‍ക്കും പങ്കെടുക്കാം .
ജനറന്‍ സെക്രട്ടറി എന്‍ കെ മാത്യു, ട്രഷറര്‍ ഫിലിപ്പ് എം വര്‍ഗ്ഗിസ് , മധു മാധവന്‍ ,കെ വിജയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Wednesday, June 10, 2009

Home
2009
കേരളേത്സവം
ചാരിറ്റി കമ്മറ്റി
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍
ചാരിറ്റിഫണ്ട് സമാഹരണത്തിന്‍് കേരളീയ സമാജം ' കേരളോത്സവം' ഒരുക്കുന്നു.
ചാരിറ്റിഫണ്ട് സമാഹരണത്തിന്‍് കേരളീയ സമാജം ' കേരളോത്സവം' ഒരുക്കുന്നു.
Tags
# 2009
# കേരളേത്സവം
# ചാരിറ്റി കമ്മറ്റി
# ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍
Share This
About ബഹറിന്‍ കേരളീയ സമാജം
Newer Article
ഓപ്പണ്‍ ഷട്ടീല്‍ ബാറ്റ്മിന്റന്‍ മത്സരം
Older Article
സമാജം വനിതാവിഭാഗത്തിന്റെ പ്രവര്‍ത്തനേത്ഘാടനം
സമാജം ഹെല്‍പ്പ് ഡസ്ക്ക് PH no -17251878
ബഹറിന്‍ കേരളീയ സമാജംJul 23, 2009A taste of Kerala for expats
ബഹറിന്‍ കേരളീയ സമാജംJul 13, 2009കേരളീയ ഉത്സവഛായയില്‍ സമാജം കേരളോത്സവം
ബഹറിന്‍ കേരളീയ സമാജംJul 12, 2009
Subscribe to:
Post Comments (Atom)
1 comment:
പ്രവാസികള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ കേരളീയ സമാജം' കേരളേത്സവം' എന്ന പേരില്‍ ചാരിറ്റി ഷോ നടത്തും . അടുത്ത മാസം 9,10 തീയതികളില്‍ സമാജം ആസ്ഥാനത്ത് നടക്കുന്ന പരിപാടികളില്‍നിന്ന് 5000 ദിനാറോളം (എകദേശം 5,00,000/- IRS) സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സമാജം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Post a Comment