ന്രപുര 2009 - കലാമേളക്ക് കൊടിയിറങ്ങി - Bahrain Keraleeya Samajam

Breaking

Saturday, June 13, 2009

ന്രപുര 2009 - കലാമേളക്ക് കൊടിയിറങ്ങി

കഴിഞ്ഞ ഒന്നരമാസം കൊണ്‌ട് നാനൂറിലേറെ കുട്ടികള്‍ അഞ്ച് ഗ്രൂപ്പില്‍ 43 ഇനങ്ങളില്‍ മാറ്റുരച്ച ഗള്‍ഫ് മേഖലയിലെ ഏറ്റവും വിപുലമായ കലാമേളയായ ബഹറിന്‍ കേരളീയ സമാജം ബാലകലേത്സവം ' ന്രപുര 2009' കൊടിയിറങ്ങി. കലേത്സവത്തില്‍ എറ്റവും കൂടുതല്‍ പോയിന്റ് കരസ്തമാക്കി നീതു സത്യന്‍ കലാതിലകവും , അഭിഷിത്ത് ധര്‍മ്മരാജന്‍ കലാപ്രതിഭയുമായി. കേരള വിദ്യാഭ്യാസ സാംസ്കാരിക വകുപ്പുമന്ത്രി എം എ ബേബി മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് പി പി മോഹന്‍ കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡേ രവി പിള്ള, നടന്‍ ശങ്കര്‍, നടി വിഷ്ണുപ്രീയ, പ്രകാശ് ദേവിജി തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ എസ് സജികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറന്‍ സെക്രട്ടറി എന്‍ കെ മാത്യു സ്വാഗതവും ശങ്കര്‍ പല്ലുര്‍ നന്ദിയും പറഞ്ഞു.
കലാതിലകം നീതു സത്യനെയും പ്രതിഭ അഭിഷിത്ത് ധര്‍മ്മരാജനെയും മന്ത്രി കിരീടം അണിയിച്ചു. ഇരുവരെയും അംബാസിഡര്‍ ഡോ. ജോര്‍ജ് ജോസഫ് ഗൗണ്‍ അണിയിച്ചു. പ്രകാശ് ദേവിജി ഇരുവര്‍ക്കും എവര്‍ റേളിങ്ങ് ട്രോഫി നല്‍കി. നീതുവിന്‌ നടന്‍ ശങ്കറും അഭിഷിത്തിന്‌ നടി വിഷ്ണുപ്രീയയും ട്രോഫി സമ്മാനിച്ചു. വ്യക്തിഗത ഇനങ്ങളില്‍ വിജയിച്ചവര്‍ക്ക് പ്രസിഡന്റ് പി പി മോഹന്‍ കുമാറും ജനറന്‍ സെക്രട്ടറി എന്‍ കെ മാത്യുവും ട്രോഫികള്‍ വിതരണം ചെയ്തു

No comments:

Pages