ബഹറിന്‍ കേരളീയ സമാജത്തിന്‍റെ ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ന് വെള്ളിയാഴ്ച വൈകീട്ട് 6.30നു ബി.കെ.എസ് കലാവിഭാഗം അവതരിപ്പിക്കുന്ന അവതരണ ഗാനം തുടര്‍ന്ന് വിവിധ പ്രാദേശിക കലാ സാംസ്കാരിക കൂട്ടായ്മകൾ, സമാജം ഉപവിഭാഗങ്ങൾ എന്നിവ ഒരുക്കുന്ന ഘോഷയാത്ര മത്സരവും ഉണ്ടായിരിക്കും ഈ വര്‍ഷത്തെ ഘോഷയാത്ര ഒരു ചരിത്ര സംഭവമാക്കാനുള്ള തയാറെടുപ്പിലാണ് സംഘാടക സമിതി. ഇരുപതോളം ടീമുകളാണ് ഈ പ്രാവശ്യം സമാജം സംഘടിപ്പിക്കുന്ന ഘോഷയാത്രയില്‍ മാറ്റുരയ്ക്കാന്‍ തയ്യാറെടുക്കുന്നത് .സമാജത്തിലെ ഉപവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പ്രത്യേകം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത് ഇതി ല്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ട്രോഫികള്‍ നല്‍കുന്നതായിരിക്കും. പുറത്ത് നിന്നുള്ള സാംസ്കാരിക സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടിയും മത്സരങ്ങള്‍ ഉണ്ടാകും. ഇതിലെ മൂന്നു സ്ഥാനകാര്‍ക്കും പ്രൈസ് മണിയും ട്രോഫിയും വിതരണം ചെയ്യും. കേരള തനിമ വിളിച്ചോതുന്നതും ഓണവുമായി ബന്ധപ്പെടുന്നതുമായ പ്ലോട്ടുകളും വേഷങ്ങളും രൂപങ്ങളുമാണ് വിജയികളെ തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേകമായി പരിഗണിക്കുന്നത്.മികച്ച വേഷങ്ങള്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്
സമാജം ഓണാഘോഷങ്ങള്‍ ആസ്വദിക്കുവാന്‍ എല്ലാ സമാജം കുടുംബാംഗങ്ങളേയും ബഹ്‌റൈന്‍ കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
1 comment:
ആഹാ.വെളിനാട്ടിലെ ആഘോഷങ്ങൾ വായിക്കാൻ എത്ര രസം.!!!
Post a Comment