പ്രിയ സമാജം കുടുംബാംഗങ്ങളെ,
ബഹ്‌റൈൻ കേരളിയ സമാജം പ്രതിവാര സിനിമ പ്രദർശനത്തിൽ ഈ ആഴ്ചയിൽ , ബക്കറ്റ് ലിസ്റ്റ് എന്ന സിനിമ പ്രദര്ശിപ്പിക്കുന്നു.
അതിസബന്നനായ ആശുപത്രി വ്യവസായിയും സാധാരണ മെക്കാനിക്ക് ആയ ഒരാളെയും സുഹൃത്തുക്കളാക്കുന്നത് കാന്സര് രോഗാശുപത്രിയിലെ ഏകാന്തതയാണ് .പരസപരം സംസാരിക്കാൻ തുടങ്ങുമ്പോൾ അവർ സമാന ചിന്തഗതിക്കാരുമാണ്.മാസങ്ങൾ മാത്രം ജീവിതം വിധിക്കപെട്ട ഇരുവരും മരിക്കും മുൻപ്, ബാക്കിയുള്ള മോഹങ്ങൾ കുടി പൂർത്തികരിക്കാൻ വേണ്ടി ആശുപത്രി ഉപേക്ഷിച്ചു യാത്ര തുടങ്ങുന്നു .ജീവിതത്തിനും മരണത്തിനും ഇടയില്ലുള്ള ശപിക്കപെട്ട അനിശ്ചിതാവസ്ഥയെ ക്രിയാതമകമായി മറികടക്കുന്ന ജീവിത സന്ദേശമാണ് സിനിമയുടെ ഇതിവൃത്തം. ഒരേ സമയം ചിരിയും ചിന്തയും ഉണർത്തി കൊണ്ടാണ് പ്രശസ്ത സംവിധായകൻ റോബ് റൈനെർ സിനിമയെ മുന്നോട്ടു കൊണ്ട് പോകുന്നത് .
എഴുപതുകാരനായ ഹോളിവുഡ് താരം ജാക്ക് നിക്കോള്‍സണും മോര്‍ഗന്‍ ഫ്രീമാനും മുഖ്യവേഷങ്ങള്‍ അഭിനയിക്കുന്ന ബക്കറ്റ് ലിസ്റ്റ് ലോകം മുഴുവൻ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു
ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ പോലും ഈ സിനിമയുടെ ഇതിവൃത്തം പുനരാവിഷ്ക്കരിക്കപെട്ടു.
വിശദവിവരങ്ങള്‍ക്ക് ഫിലിം ക്ലബ് കണ്‍വീനര്‍ - ഫിറോസ് തിരുവത്ര 39186439
യുമായി ബന്ധപെടുക.
തിയ്യതി :20..08.2014(ബുധൻ)
സമയം 8 മണി
ഭാഷ/ സബ് ടൈറ്റിൽ :ഇംഗ്ലീഷ്
സ്ഥലം യുസഫ് അലി ഹാള്ളിൽ
പ്രവേശനം സൌജന്യം
No comments:
Post a Comment