ബഹ്‌റൈന്‍ കേരളീയ സമാജം സമ്മര്‍ ക്യാമ്പ്‌ - Bahrain Keraleeya Samajam

Breaking

Saturday, August 8, 2015

ബഹ്‌റൈന്‍ കേരളീയ സമാജം സമ്മര്‍ ക്യാമ്പ്‌

ബഹറിൻ കേരളീയ സമാജം സമ്മർക്യാമ്പ്‌ 2015 ഫിനാലെ
കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി ബഹറിൻ കേരളീയസമാജം നടത്തി വരുന്ന സമ്മര്‍ ക്യാമ്പിന്റെ് ഫിനാലെ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഈ വരുന്ന 13)൦ തീയതി വ്യാഴാഴ്ച നടക്കുന്നു. സമ്മര്‍ ക്യാമ്പിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാപരിപാടികള്‍ ഫിനാലേക്ക് കൊഴുപ്പേകും. ബി കെ എസ് സമ്മര്‍ ക്യാമ്പ്‌ ഫിനാലെ മിഴിവുറ്റതാക്കുന്നതിന് വേണ്ടിയുള്ള നൃത്യനൃത്തങ്ങളുടെയും സ്കിറ്റുകളുടെയും മറ്റും റിഹേര്സലുകള്‍ സമാജത്തില്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു
ജൂലായ്‌ 4 ന് ആരംഭിച്ച് ആഗസ്റ്റ്‌ 13 വരെ ഒന്നര മാസത്തോളം നീണ്ടു നിന്ന ബഹ്‌റൈന്‍ കേരളീയ സമാജം സമ്മര്‍ ക്യാമ്പ്‌ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നും വിഭിന്നമായി കളികളിലൂടെയും പഠന യാത്രകളിലൂടെയും മറ്റും പുത്തൻ അറിവുകൾ കുട്ടികള്‍ക്ക് പകര്‍ന്നു നല്കി്. കലയും സംഗീതവും സംസ്കാരവും ചരിത്രവും പൈതൃകവും എല്ലാം ഇതിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. വിവിധ തരം ക്ലാസുകൾ, കുട്ടികൾ സ്വന്തമായി ചെയ്യുന്ന പ്രോജക്ടുകൾ,ചിത്രരചന, സംഘകളികൾ, നാടൻ പാട്ടുകൾ,വ്യക്തിക്ത വികസനത്തിനായുള്ള വർക്ക്ഷോപ്പുകൾ, പൊതുവിജ്ഞാനം ,ഇന്റലിജൻസ് എന്നിവയ്ക്കുള്ള ക്ലാസ്സുകൾ, ചലച്ചിത്ര പ്രദർശനം, നാടക പരിശീലനം, സ്വയം ഗവേഷണപ്രോജക്റ്റുകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ക്യാമ്പിൽ കൈകാര്യം ചെയ്തു
പ്രവാസത്തിന്റെ ഒറ്റപ്പെടലിൽ നിന്നും വേറിട്ട്‌ ഒരു സാമൂഹിക അവബോധം കുട്ടികളിൽ സൃഷ്ടിക്കുവാൻ ബി.കെ.എസ്സ്. സമ്മർക്യാമ്പിന് സാധിച്ചതായി സമാജം പ്രസിഡന്റ്‌ വര്‍ഗീസ്‌ കാരക്കല്‍ സമാജം ജനറല്‍ സെക്രട്ടറി വി കെ പവിത്രന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു കുട്ടികളിൽ അറിയാതെ കിടക്കുന്ന സര്‍ഗ്ഗ ശേഷിയെ തിരിച്ചറിയുവാനും പരിപോഷിപ്പിക്കുവാന്‍ ഇതിലൂടെ കഴിഞ്ഞു എന്ന് ക്യാമ്പിനു നേതൃത്വം നല്കിയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിപിന്‍ കുമാര്‍ പി .എം പറഞ്ഞു.
പ്രമുഖനാടക പ്രവർത്തകനും പഠന ക്യാമ്പ്‌ വിദഗ്ധനുമായ ശ്രീ. ജിജോയ് മലയാള ഭാഷാ വിദഗ്ദ്ധൻ ശ്രീ. ഭാസ്കര പൊതുവാൾ, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ശ്രീ. മനോജ്‌നാരായണൻ , ചിക്കൂസ് കളിയരങ്ങ് ഡയരക്ടറും ടി വി അവതാരകനുമായ ശ്രീ.ചിക്കൂസ് ശിവന്‍, തുടങ്ങി ഒട്ടേറെ പ്രമുഖർ ആണ് മുന്‍കാല ക്യാമ്പുകൾക്ക് നേതൃത്വംകൊടുത്തത്. കൂടാതെ ഗൾഫ്മേഘലയിലെ പ്രമുഖരുടെ സാന്നിധ്യവും ക്യാമ്പിൽ ഉണ്ടായിരുന്നു .
കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്തിന്റെ കളിവീട് തിയേറ്ററിന്റെ ഡയരക്ടര്‍ കണ്ണൂര്‍ നാട്ടരങ്ങ്,നാട്ടറിവ് പഠന കേന്ദ്രം ഡയരക്ടര്‍ എന്നീ നിലകളില്‍ പ്രവര്ത്തിരക്കുന്ന ശ്രീ ഉദയന്‍ കുണ്ടംകുഴി ആണ് ഈ വര്‍ഷം സമാജം സമ്മര്‍ ക്യാമ്പ്‌ ഡയരക്ടര്‍ ആയി ബഹറിനില്‍ എത്തിച്ചേര്ന്നത്. പ്രശസ്ത നാടക പ്രവര്ത്തകനും നാടന്‍ പാട്ട്കാരനും നാടക രംഗത്ത് സജീവ സാനിധ്യവും കേരള സംസ്ഥാന സര്‍ക്കാരിന്‍റെ ഫോക്ലോര്‍ അവാര്ഡും മികച്ച ഷോര്ട്ട്സ ഫിലിം ഡോകുമെന്ററി സംവിധായകനുള്ള പരിതസ്ഥിതി സിനിമക്കുള്ള മാതൃഭൂമി സീഡ് അവാര്ഡും നാടക രചനക്കും സംവിധാനത്തിനുമുള്ള നിരവധി പുരസ്കാരങ്ങളും ശ്രീ ഉദയന്‍ കുണ്ടംകുഴി നേടിയിട്ടുണ്ട്.
ഈ വര്‍ഷം 250 കുട്ടികൾ ആണ് ക്യാമ്പിൽ പങ്കെടുത്തിരുന്നത് മുന്‍ കാലങ്ങലിലെതുപോലെ 5 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണു ക്യാമ്പിൽ പ്രവേശനം നല്കിയത് . ബഹറിനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ക്യാമ്പ്‌ അവസാനിക്കുന്നത് വരെ കുട്ടികള്‍ക്ക് ക്യാമ്പില്‍ എത്തിചെരുന്നതിനും തിരിച്ചു പോകുന്നതിനും സ്ഥിരമായ വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു .സമാജം വൈസ് പ്രസിഡണ്ട്‌ ശ്രീ അബ്ദുള്‍ റഹ്മാന്‍ കോര്ഡി നേറ്റരായും, ശ്രീമതി അനു മനോജ്‌ ജനറൽ കണ്‍വീനറും, ശ്രീ പ്രദീപ് അഴീക്കോട് ജോയിന്റ് കണ്‍ വീനറും ആയുള്ള വിപുലമായ കമ്മറ്റിയാണ് ഇതിന്റെ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്
പ്രവാസികളായ നമ്മുടെ കുട്ടികള്‍ക്ക് നമ്മുടെ സംസ്കാരത്തേയും സാഹിത്യത്തെയും, കലയേയും,പാരമ്പര്യത്തെയും എല്ലാം തിരിച്ചറിയാൻ ലഭിക്കുന്ന അസുലഭ അവസരമായിരുന്നു ബി കെ എസ് സമ്മര്‍ ക്യാമ്പ്‌ എന്ന് ക്യാമ്പ്‌ കണ്വീെനര്‍ ശ്രീമതി അനുമനോജ്‌ വ്യക്തമാക്കി
ഈ വര്‍ഷത്തെ ക്യാമ്പ്‌ ഇത്രയും വലിയ വിജയമാക്കിയ എല്ലാ സന്നദ്ധ സേവകര്ക്കും ഉള്ള നന്ദിയും കടപ്പാടും സംഘാടകര്‍ അറിയിച്ചു.



No comments:

Pages