BKS CINEMA CLUB WEEKLY MOVIE SHOW -REAR WINDOW - Bahrain Keraleeya Samajam

Breaking

Monday, August 10, 2015

BKS CINEMA CLUB WEEKLY MOVIE SHOW -REAR WINDOW

REAR WINDOW

സസ്പെന്‍സിന്റെ രാജശില്പി, ആല്‍ഫ്രെഡ് ഹിച്ച്കോക്ക് സംവിധാനം ചെയ്ത റെയര്‍ വിന്‍‌ഡോ സസ്പെന്‍സിന്റെ രാജശില്പി, ആല്‍ഫ്രെഡ് ഹിച്ച്കോക്ക് സംവിധാനം ചെയ്ത “റെയര്‍ വിന്‍‌ഡോ” ഒരു ആക്സിഡന്റില്‍പ്പെട്ട് കാലൊടിഞ്ഞ് ആറാഴ്ച കാലം വിശ്രമിക്കേണ്ടി വരുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍ ജെഫ്, തന്റെ ജാലകപ്പഴുതിലൂടെ കാണുന്ന കാര്യങ്ങളാണ് അതിലുള്ളത്. അയാള്‍ അങ്ങനെ വെറുതെ കാണുകയല്ല. കാഴ്ചകള്‍ അയാളില്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നു. അയാളുടെ കാഴ്ചയും അത് അയാളുണ്ടാക്കുന്ന പ്രതികരണവും ചേര്‍ത്തു വച്ച് സംവിധായകന്‍ മറ്റൊരു കാഴ്ച നമുക്കായി തീര്‍ക്കുന്നു.കാലത്തെ കവച്ചുകടന്ന പ്രതിഭാശാലിയുടെ ഭാവന, ചില ദര്‍ശനങ്ങളെ പ്രവാചകസ്വരത്തില്‍ രേഖപ്പെടുത്തുകയായിരുന്നു

ഒരു കഥ, കറുത്ത പ്രമേയങ്ങളെ സഹനീയമാക്കാന്‍ പാകത്തിന്‌ ഉടനീളം വിതറിയിരിക്കുന്ന നര്‍മ്മം, സാധാരണക്കാരന്റെ പരിവേഷമുള്ള ജെയിംസ്‌ സ്റ്റുവാര്‍ട്ടിന്റെയും പ്രതിഭയും സൗന്ദര്യവും ഒത്തിണങ്ങിയ ഗ്രെയ്സ്‌ കെല്ലിയുടെയും താരസാന്നിദ്ധ്യം, ശുഭകരമായ അന്ത്യം ഇതൊക്കെയായിരിക്കാം അന്‍പതുകളില്‍ ഈ ചിത്രത്തെ ഒരു വന്‍വിജയമാക്കിയത്‌. വെറുമൊരു കുറ്റാന്വേഷണകഥയില്‍ ആഴമുള്ള പ്രമേയങ്ങള്‍ ഉള്‍ച്ചേര്‍ക്കാനും അവയെ കാഴ്ചക്കാരിലേക്ക്‌ ഒരു ബാധപോലെ ആവാഹിച്ചുവിടാനുമുള്ള ഹിച്ച്കോക്കിന്റെ പാടവം തന്നെയാണ്‌ ജനലുകള്‍ തുറക്കാതെ തന്നെ എക്കാലവും ജീവിക്കാന്‍ കഴിയുന്ന ഈ എയര്‍ കണ്‍ഡീഷന്‍ഡ്‌ കാലഘട്ടത്തിലും ഈ ചിത്രത്തെ പ്രസക്തമാക്കുന്നത്‌.13ന് പിറന്നാൾ ആഘോഷിക്കുന്ന ഹിച്ച്കോക്കിന്റെ ഓർമയിൽ ഈ പ്രശസ്തമായ സിനിമ നിങ്ങള്‍ക്ക്  മുന്നില് വരുന്നു.
ഈ ആഴ്ച 12th ഓഗസ്റ്റ്‌ 7:30pm ബി കെ എസ്  യുസുഫ് അലി ഹാളില്‍

ഏവര്‍ക്കും സ്വാഗതം 


No comments:

Pages