ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ആഗസ്റ്റ് 19 ബുധനാഴ്ച. ഇന്ത്യൻ അംബാസിഡർ അലോക് കുമാർ സിന്‍ഹ , സിനിമ സംവിധായകന്‍ ശ്രീ.മേജര്‍ രവി, സംഗീത സംവിധായകന്‍ ശ്രീ.ഔസേപ്പച്ചന്‍ എന്നിവര്‍ സമാജം ഓണാഘോഷത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിക്കും ,ശ്രീമതി.രാജശ്രീ വാരിയര്‍ അവതരിപ്പിക്കുന്ന നൃത്തവും. ആരവം അവതരിപ്പിക്കുന്ന നാടന്‍ പാട്ടും പ്രധാന ആകർഷണങ്ങളായിരിക്കും.
സമാജം ഓണാഘോഷങ്ങള്‍ ആസ്വദിക്കുവാന്‍ എല്ലാ അംഗങ്ങളെയും ബഹ്‌റൈന്‍ കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
ഓണാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിനായി സന്തോഷ് ബാബു കണ്‍വീനറായും ശ്രീകുമാർ. കെ ജനറല്‍ കോർഡിനേറ്ററായും അനില്‍ കുമാര്‍ ഒ.എം, അജേഷ്നായര്, സതീഷ്.ജി റിയാസ്ഇബ്രാഹിം, സാന്റിമാത്യു എന്നിവര്‍ ജോയിന്റ്കണ്‍വീനറായും എണ്‍പതോളം പേർ അടങ്ങിയ കമ്മറ്റി പ്രവര്ത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം സെക്രട്ടറി ജയകുമാര്‍ സുന്ദരരാജന്‍ 39807185 സന്തോഷ് ബാബു 39818426, ശ്രീകുമാർ. കെ39869744 ,എന്നിവരെ സമീപിക്കാവുന്നതാണ്.
No comments:
Post a Comment