ഇന്ന് ആഗസ്റ്റ് 20 വൈകിട്ട് 8 മണി മുത ല്‍ പൊന്നോണം വരവായി കലാമണ്ഡലം ശ്രീ ലക്ഷ്മി ശ്രീജി ന്‍ അവതരിപ്പിക്കുന്ന നൃത്തം, തുടര്‍ന്ന് 8.30 മുത ല്‍ നാദബ്രഹ്മം മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന സര്‍ഗ്ഗ സംഗീതം പ്രശസ്ത സംഗീത സംവിധായക ന്‍ ശ്രീ.ഔസേപ്പച്ചന്‍ നേത്രത്വം കൊടുക്കുന്ന ഗാനമേളയില്‍ മൃദുല വാരിയര്‍, അനൂപ് എന്നിവരും ഗായകരായി എത്തുന്നു ഒപ്പം പ്രശസ്ത മജിഷ്യന്‍ ശ്രീ. നാണു അവതരിപ്പിക്കുന്ന മാജിക് ഷോയും ഉണ്ടായിരിക്കുന്നതാണ്.
സമാജം ഓണാഘോഷങ്ങള്‍ ആസ്വദിക്കുവാന്‍ എല്ലാ സമാജം കുടുംബാംഗങ്ങളെ ബഹ്‌റൈന്‍ കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
ഓണാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിനായി സന്തോഷ് ബാബു കണ്‍വീനറായും ശ്രീകുമാർ. കെ ജനറല്‍ കോർഡിനേറ്ററായും അനില്‍ കുമാര്‍ ഒ.എം, അജേഷ്നായര്‍, സതീഷ്.ജി റിയാസ്ഇബ്രാഹിം, സാന്റിമാത്യു എന്നിവര്‍ ജോയിന്റ്കണ്‍വീനറായും എണ്‍പതോളം പേർ അടങ്ങിയ കമ്മറ്റി പ്രവര്ത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം സെക്രട്ടറി ജയകുമാര്‍ സുന്ദരരാജന്‍ 39807185 സന്തോഷ് ബാബു 39818426, ശ്രീകുമാർ. കെ39869744 ,എന്നിവരെ സമീപിക്കാവുന്നതാണ്.
No comments:
Post a Comment