ഇന്ന് സമാജത്തില്‍ തിരുവാതിര മത്സരം
പ്രിയ സമാജം കുടുംബാഗങ്ങളെ,
ബഹ്‌റൈൻ കേരളീയസമാജം "പൂവിളി 2015 "ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ന് ആഗസ്റ്റ് 25 ആം തീയതി രാത്രി 9 മണി മുതല്‍ തിരുവാതിര മത്സരങ്ങള്‍ അരങ്ങേറുന്നു ഇന്ന് നടക്കുന്ന തിരുവാതിര മത്സരങ്ങളില്‍ ബഹ്റിനിലെ വിവിധ സാംസ്കാരിക സംഘടനകൾ , സ്ഥാപനങ്ങൾ , വ്യക്തി കൾ എന്നിവര്‍ മാറ്റുരയ്ക്കും .പരമ്പരാഗതമായ വേഷവിധാനവും , ലയം , താളബോധം , ചുവടുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഗ്രേഡ് നിർണ്ണയിക്കുക . വി.വി. മനോജ് (38408050 )കണ്‍വീനറായുള്ള ഉപസമിതിയായിരിക്കും മത്സരങ്ങളുടെ മേൽനോട്ടം നിര്‍വഹിക്കുനത്
കൂടാതെ രാത്രി 8 മണിക്ക് അശോകന്‍ കുന്നംകുളം അവതരിപ്പിക്കുന്ന നൃത്തശില്‍പ്പം തുടര്‍ന്ന് ബഹ്‌റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന നാടകം “ചെമ്പന്‍ പ്ലാവ്" സംവിധാനം ഉദയന്‍ കുണ്ടമ്കുഴി . ബഹ്‌റൈന്‍ സോഡിയാക് അവതരിപ്പിക്കുന്ന മ്യൂസിക് ഫൂഷന്‍ എന്നിവ ഉണ്ടായിരിക്കും.
ഇക്കഴിഞ്ഞദിവസങ്ങളില്‍ നടന്ന ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഓണാഘോഷം വമ്പിച്ച വിജയമാക്കിയ എല്ലാ സമാജം അംഗങ്ങളോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതോടോപ്പം ഇന്ന് നടക്കുന്ന പരിപാടികള്‍ ആസ്വദിക്കുന്നതിന് എല്ലാ സമാജം കുടുംബാങ്ങളേയും ബഹ്‌റൈന്‍ കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
No comments:
Post a Comment