ബി കെ എസ് ഓണാഘോഷം പൂവിളി 2015 മത്സരയിനങ്ങളിലേക്ക് രജിസ്റ്ററേഷൻ ആരംഭിച്ചു. - Bahrain Keraleeya Samajam

Breaking

Thursday, August 6, 2015

ബി കെ എസ് ഓണാഘോഷം പൂവിളി 2015 മത്സരയിനങ്ങളിലേക്ക് രജിസ്റ്ററേഷൻ ആരംഭിച്ചു.

ബി കെ എസ് ഓണാഘോഷം പൂവിളി 2015 മത്സരയിനങ്ങളിലേക്ക് രജിസ്റ്ററേഷൻ ആരംഭിച്ചു. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ( പൂവിളി 2015 ) ഭാഗമായി സംഘടിപ്പിക്കുന്ന മത്സരയിനങ്ങളിലേക്ക് രജിസ്റ്ററേഷൻ ആരംഭിച്ചു. അത്തപൂക്കള മത്സരം , പായസമത്സരം , തിരുവാതിരകളി മത്സരം, ഘോഷയാത്ര ,നാടൻ കായികമേള തുടങ്ങിയ ഇനങ്ങളിലായി നടത്തുന്ന മേളയ്ക്ക് ഓഗസ്റ്റ്‌ 14 നു തുടക്കമാവും .എല്ലാ മത്സരയിനങ്ങൾക്കും ആകർഷകമായ സമ്മാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് സമാജം പ്രസിഡന്റ്‌ വര്‍ഗീസ്‌ കാരക്കല്‍ ,സമാജം ജനറല്‍സെക്രട്ടറി വി കെ പവിത്രന്‍ എന്നിവര്‍ വ്യക്തമാക്കി . ആഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന അത്തപൂക്കളമത്സരത്തിനും വൈകുന്നേരം നടക്കുന്ന ലുലു പായസമത്സരത്തിനും ,ഘോഷയാത്ര,തിരുവാതിര തുടങ്ങിയവക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .ഘോഷയാത്ര മത്സരത്തിൽ സമാജം ഉപവിഭാഗങ്ങൾക്കും മറ്റു സംഘടനകൾക്കും വെവ്വേറെ സമ്മാനങ്ങളാണ് നല്കുന്നത് . ഓഗസ്റ്റ്‌ 15 മുതൽ 18 വരെ പ്രവാസികൾക്ക് അന്ന്യം നിന്ന് പോകുന്ന നാടൻ കായിക മത്സരങ്ങൾ ഈ വർഷത്തെ വൈവിധ്യമാർന്ന ഒരു പരിപാടി ആയിരിക്കും വടം വലി ,ഉറിയടി ,കഴകയറ്റം ,കുറ്റിപന്ത്, തലയിണയടി ,കബഡി ,ചീട്ടുകളി ,തീറ്റമത്സരം തുടങ്ങി ഒട്ടനവധി നാടൻ കായിക മത്സരങ്ങൾ മുതിർന്നവർക്കും ,വനിതകൾക്കും ,കുട്ടികൾക്കുമായി വൈകുന്നേരം 7 മണി മുതൽ സംഘടിപ്പിക്കുന്നു . നാട്ടിലെ ആഘോഷങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ സംഘടിപ്പിക്കുന്ന ഉറിയടി മത്സരം,തലയിണയടി മത്സരം തുടങ്ങിയവ ബഹ്‌റൈൻ പ്രവാസികൾക്ക് പുതിയ ഒരു അനുഭവം ആയിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു . ഉറി യടിമത്സരത്തി ലേക്ക് ഉറി പിടിക്കാൻ പരിചയസമ്പന്നരായവരുടെ സഹായവും അഭ്യർഥി ക്കുന്നു. അതുപോലെ മറ്റുനാടൻ കായിക മത്സരങ്ങളിലും പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഗസ്റ്റ്‌ 10 നു മുൻപ് പേര് രെജിസ്ടർ ചെയ്യണം . മത്സരങ്ങൾക്കുള്ള ഫോമുകള്‍ സമാജത്തിൽ നിന്നോ സമാജം വെബ്സറ്റിൽ നിന്നോ ലഭിക്കുന്നതാണ്. കായികമേളയുമായി ബന്ധപെട്ട കൂടുതൽ വിവരങ്ങൾക്ക് ശ്രീ ബിനോജ് മാത്യു ( 366 65376 ) മായും ഓണാഘോഷവുമായി ബന്ധപെട്ട വിവരങ്ങൾക്ക് ജെനറൽ കണ്‍വിനർ സന്തോഷ്‌ ബാബു ( 39818426 ) കലവി ഭാഗം സെക്രടറിഎസ് ..ജയകുമാർ ( 39807185 )കെ. ശ്രീകുമാർ (39869744 ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ് .

No comments:

Pages