ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വര്ഷിത്തെ ഓണാഘോഷം - പൂവിളി 2015ന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രസിഡന്റ് ശ്രീ.വർഗീസ് കാരക്കൽ ജെനറൽ സെക്രടറി വി.കെ.പവിത്രൻ കലവി ഭാഗം സെക്രടറി എസ്. ജയകുമാർ എന്നിവർ അറിയിച്ചു. ശ്രീ.സന്തോഷ് ബാബു ജനറൽ കണ്വിവനറായി 80 അംഗ സംഘാടകകമ്മറ്റി രൂപികരിച്ചു. ശ്രീ.കെ ശ്രീകുമാർ ആണ് ജനറൽ കോർഡിനേറ്റർ. തികച്ചും നൂതനവും അതിലേറെ ആകർഷവുമായിരിക്കും ഈ വർഷത്തെ ആഘോഷങ്ങൾ.
ആഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന അത്ത പൂക്കളമത്സരത്തോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് തുടക്കമാവും. എല്ലാ വര്ഷവും മികച്ച രീതിയിൽ നടത്തപെടുന്ന അത്തപൂക്കള മത്സരത്തിനു ഇത്തവണ ശ്രീ.ബിനോയ് ജോർജ് കണ്വിനറായ കമ്മറ്റിയാണ് നേതൃത്വം നല്കുന്നത്. അന്നേദിവസം വൈകുന്നേരം ലുലു പായസ മത്സരവും ഉണ്ടായിക്കുന്നതാണ് ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് ആണ് ലുലു പായസ മത്സരത്തിൽ അവസരമുണ്ടാകുക. ശ്രീമതി. മോഹിനി തോമസ് കണ്വിനറും ഒപ്പം സമാജം വനിതാ വിഭാഗവും ഉൾപ്പെടുന്ന ടീം ആണ് പായസമത്സരത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. തുടർന്ന് 7 മണി മുതൽ ലുലു ഫാഷൻ ഷോയും നടത്തപെടും.
പ്രവാസികൾക്ക് അന്ന്യം നിന്ന് പോകുന്ന നാടൻ കായിക മത്സരങ്ങൾ ഈ വർഷത്തെ വൈവിധ്യമാർന്ന ഒരു പരിപാടി ആയിരിക്കും വടം വലി, ഉറിയടി, കുറ്റിപന്ത്, തലയിണയടി, കബഡി തുടങ്ങി ഒട്ടനവധി നാടൻ കായിക മത്സരങ്ങൾ മുതിർന്നവർക്കും, വനിതകൾക്കും, കുട്ടികൾക്കുമായി ഓഗസ്റ്റ് 16,17,18 തിയതി കളിൽ വൈകുന്നേരം 7 മണി മുതൽ സംഘടിപ്പിക്കുന്നു. ശ്രീ. ബിനോജ് മാത്യു കണ്വിനറായ കമ്മറ്റിയാണ് കായിക മത്സരങ്ങൾ നിയന്ത്രിക്കുന്നത്.
ഓഗസ്റ്റ് 19 നു ഔപചാരികമായ ഉത്ഘാടനസമ്മേളനം നടക്കും. പ്രശസ്ഥ സിനിമ സംവിധായകൻ മേജർ രവി, സംഗീത സംവിധായകൻ ഔസേപ്പച്ചൻ പ്രശസ്ത നർത്തകി രാജശ്രീവാര്യർ എന്നിവര് അതിഥി കളായി എത്തുന്നു. തുടർന്ന് ഓഗസ്റ്റ് 26 വരെ നീണ്ടു നില്ക്കുന്ന സംഗീതനിശകൾ, നൃത്തസന്ധ്യകൾ, ഓട്ടംതുള്ളൽ, നാടൻപാട്ടുകൾ തുടങ്ങി ഒട്ടനവധി പരിപാടികളാണ് ഒരിക്കിയിരിക്കുന്നത്. ഈ ഓണം മാമാങ്കത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും പ്രശസ്തരായ 30 ഓളം കലാകാരന്മാരും കലാകാരികളും എത്തിച്ചേരും. ആഘോഷങ്ങൾക്ക് മികവേകാൻ മുൻ വർഷങ്ങളിലെന്ന പോലെ ബഹ്‌റൈൻ ഫിനാൻസ് കമ്പനി, യു.എ.ഇ എക്സ്ചേഞ്ച്, ലുലു എന്നിവര്‍ ആണ് സമാജത്തി ന്റെ, ഈ വര്ഷലത്തെ ഓണാഘോഷങ്ങളില്‍ സഹകരിക്കുന്നത്.
ആഘോഷങ്ങളുടെ നടത്തിപ്പിനായി ജനറൽ കണ്വിനർ ജനറൽ കോർഡിനേറ്റർ. എന്നിവരെ കുടാതെ ജോയിന്റ് കണ്വിനറായി അനിൽകുമാർ ഒ.എം, അജേഷ് നായർ, സതീഷ് ഗോപിനാഥൻ, സാൻഡി മാത്യു, റിയാസ് ഇബ്രഹിം എന്നിവരെയും വിവിധ കമ്മറ്റികൾക്ക് കണ്വിനറന്മാരായി ശ്രീ ശശിധരൻ .എം (ഘോഷയാത്ര) വി.വി. മനോജ് (തിരുവാതിര മത്സരം) ആന്റണി പെരുമാനൂർ, (സ്റ്റേജ്) വാമദേവൻ, അനീഷ് ശ്രീധരൻ (ട്രാൻസ്പോർട്ട്) അനിൽ കുമാർ.പി, വിശ്വനാഥൻ( ഹോസ്പിറ്റാലിറ്റി) മിനെഷ് രാമനുണ്ണി (പ്രസ്) എന്നിവർ നേതൃത്വം നല്കുന്നു.
ശ്രീ ടി.ജെ.ഗിരീഷ് കണ്വിനറായ ടീമായിരിക്കും സെപ്റ്റംബർ 4 നു നടക്കുന്ന ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെറ ഓണസദ്യക്ക് നേതൃത്വം നല്കുനന്നത്
അത്തപൂക്കളമത്സരം, പായസമത്സരം, കായിക മത്സരങ്ങൾ, ഘോഷയാത്ര തുടങ്ങിയവയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഗസ്റ്റ് 13നു മുൻപ് പേര് രജിസ്ടർ ചെയ്യണമെന്ന് ജെനറൽ കണ്വി്നർ സന്തോഷ് ബാബു ( 39818426) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് എസ് ജയകുമാർ ബി.കെ.എസ് കലാ വിഭാഗം സെക്രട്ടറി (39807185), കെ. ശ്രീകുമാർ (39869744) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Sunday, August 2, 2015
പൂവിളി 2015
Tags
# ഓണം
# പൂവിളി 2015
# സമാജം ഭരണ സമിതി 2015
Share This
About ബഹറിന്‍ കേരളീയ സമാജം
സമാജം ഭരണ സമിതി 2015
Tags:
ഓണം,
പൂവിളി 2015,
സമാജം ഭരണ സമിതി 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment