ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ഓണാഘോഷങ്ങളുടെ ഭാഗമായി 22 )൦ തീയതി ശനിയാഴ്ച വൈകിട്ട് 8.30 മുതല്‍ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ സംഗീത വിസ്മയം തീര്‍ക്കുന്നതിനായി മ്യൂസിക് ഫ്യൂഷന്‍ നിരവധി പ്രശസ്ഥ കലാകാരന്മാരാണ് ഈ സംഗീത നിശ മിഴിവുറ്റതാക്കുന്നതിന് നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നിരിക്കുന്നത് .
ലോക പ്രശസ്ഥ വയലിനിസ്റ്റും ഗ്രാമി അവാര്‍ഡ് ജേതാവും ജപ്പാനിലെ സംഗീത ഉപകരങ്ങള്‍ നിര്‍മ്മിക്കുന്ന റോളണ്ട് കോര്‍പ്പറേഷന്റെ ബ്രാന്‍ഡ് അംബാസിഡറും (ഈ വിശിഷ്ട പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംഗീതഞ്ജന്‍ ആണ്), മലയാളം സിനിമയിലും കന്നഡ സിനിമയിലും നിറഞ്ഞു നില്‍ക്കുന്ന സംഗീത പ്രതിഭയും ആയ ശ്രീ മനോജ് ജോര്‍ജ്. അത് പോലെ തന്നെ ലോകമെമ്പാടുമുള്ള സംഗീത ആസ്വാദകരെ കോരിത്തരിപ്പിച്ച കീ ബോര്‍ഡ് പ്ലയര്‍ ശ്രീ വില്ല്യംസ് എന്നിവര്‍ അരങ്ങിലെത്തുന്നു .കൈരളി ടി വി യിലെ സംഗീത പരിപാടിയിലൂടെ ആരാധക മനസ്സുകളില്‍ ഇടം നേടിയ ഷബാന ,ഷിഹാബ് ഷാന്‍, അല്‍ സമദ് എന്നിവര്‍ ഗായകരായി എത്തുന്നു.
അന്നേ ദിവസം രാത്രി 8 മണിക്ക് സമാജത്തിലെ കലാകാരികളായ കുമാരി സാരംഗി ശശിധരന്‍ ,ആതിര പവിത്രന്‍ എന്നിവര്‍ അണിയിച്ചൊരുക്കുന്ന നൃത്ത സന്ധ്യയും അരങ്ങേറുന്നു.
1 comment:
ഓഹോ!!!
നല്ല ആശംസകൾ!!!!!
Post a Comment