ഗള്‍ഫ് മലയാളികളുടെ സഗ്ഗവാസനക കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവിഭാഗം 'സമാജം കഥ/ കവിതാ പുരസ്കാരം- 2010' എന്ന പേരില്‍ കഥ, കവിത മത്സരം സംഘടിപ്പിക്കുന്നു. അയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് ഓരോ വിഭാഗത്തിലേയും സമ്മാനം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സൃഷ്ടികള്‍ 2010 സെപ്റ്റംബര്‍ 20 തിങ്കളാഴ്ചക്കു മുന്‍പായി ബഹ്റൈന്‍ കേരളീയ സമാജം, പി.ബി. നമ്പര്‍. 757, മനാമ, ബഹ്റൈന്‍- എന്ന വിലാസത്തിലോ bksaward@gmail.com എന്ന ഇ മെയിലിലോ അയക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. കവറിനു മുകളില്‍ 'സമാജം കഥ/കവിതാ പുരസ്കാരം- 2010ന'എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. നാട്ടില്‍ നിന്നുള്ള കഥാകാരന്മാരും കവികളും ഉള്‍പ്പെട്ട ജൂറിയായിരിക്കും അവാര്‍ഡ് ജേതാക്കളെ നിശ്ചയിക്കുക. ഒക്ടോബര്‍ 5 ന് വിജയിയെ പ്രഖ്യാപിക്കുകയും തുടര്‍ന്ന് സമാജത്തില്‍ ഒക്ടോബര്‍ 15 ന് നടക്കുന്ന വിപുലമായ ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്യും
.പങ്കെടുക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
1. രചയിതാവ് ഇപ്പോള്‍ ഗഫ് മേഖലയില്‍ എവിടെയെങ്കിലും താമസിക്കുന്ന വ്യക്തി ആയിരിക്കണം
2. മൗലിക സൃഷ്ടികള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ, വിവര്‍ത്തനങ്ങള്‍, ആശയാനുകരണം എന്നിവ പരിഗണിക്കില്ല.
3. ഒരു വ്യക്തി ഒരു വിഭാഗത്തില്‍ ഒരു സൃഷ്ടി മാത്രമേ അയക്കാന്‍ പാടുള്ളൂ. എന്നാല്‍ ഒരാള്‍ക്ക് കഥക്കും കവിതക്കും ഒരേ സമയം പങ്കെടുക്കാം.
4. പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ ആയ സൃഷ്ടികള്‍ അയക്കാവുന്നതാണ്.
5. കഥ 10 പേജിലും കവിത 60 വരിയിലും കൂടാന്‍ പാടില്ല.
6. സൃഷ്ടികളില്‍ രചയിതാവിന്റെ പേരോ തിരിച്ചറിയാനുതകുന്ന മറ്റ് സൂചനകളോ പാടില്ല.
7. രചയിതാവിനെ സംബന്ധിച്ച വിവരങ്ങള്‍, ബന്ധപ്പെടാനുള്ള നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ പ്രത്യേകം തയ്യാറാക്കി സൃഷ്ടികക്കൊപ്പം അയക്കണം
8. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി 20.09.2010 ആണ്.
9. ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവിഭാഗം കമ്മിറ്റി അംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല
10. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
11. മത്സരത്തിനായി അയക്കുന്ന സൃഷ്ടികള്‍ തിരിച്ചു നല്‍കുന്നതല്ല, അതിനാല്‍ കോപ്പികള്‍ സൂക്ഷിക്കുക.
12. കൂടുത വിവരങ്ങക്ക് സാഹിത്യവിഭാഗം കണ്‍വീനര്‍ ബാജി ഓടംവേലി- 00973 39258308 എന്ന നമ്പറില്‍ ബന്ധപ്പെടുക. (bajikzy@yahoo.com)
Saturday, September 4, 2010

Home
സമാജം ഭരണ സമിതി 2010
സാഹിത്യ പുരസ്കാരം
സാഹിത്യ വിഭാഗം
ബഹ്റൈന്‍ കേരളീയ സമാജം കഥ- കവിതാ പുരസ്കാരം
ബഹ്റൈന്‍ കേരളീയ സമാജം കഥ- കവിതാ പുരസ്കാരം
Tags
# സമാജം ഭരണ സമിതി 2010
# സാഹിത്യ പുരസ്കാരം
# സാഹിത്യ വിഭാഗം
Share This
About ബഹറിന്‍ കേരളീയ സമാജം
സുഗന്ധി-ചരിത്രം മിത്ത് രാഷ്ട്രീയം"
ബഹറിന്‍ കേരളീയ സമാജംJun 14, 2015സമാജം സാഹിത്യ വിഭാഗം പ്രവര്‍ത്തനോദ്ഘാടനം,ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി അടിക്കുറിപ്പ് മത്സരം , പോസ്റ്റർ ഡിസൈനിംഗ് മത്സരം
ബഹറിന്‍ കേരളീയ സമാജംMay 27, 2014വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
ബഹറിന്‍ കേരളീയ സമാജംJul 18, 2013
Subscribe to:
Post Comments (Atom)
No comments:
Post a Comment