ബഹ്‌റൈന്‍ കേരളീയ സമാജം ഓണസദ്യ വെള്ളിയാഴ്ച രാത്രി ഏഴരക്ക് ആരംഭിക്കും. 2500 ഓളം പേരെ സദ്യക്ക് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ് മുഖ്യാതിഥിയായിരിക്കും. വ്യവസായി ഡോ. രവി പിള്ളയാണ് ഇത്തവണയും സമാജം ഓണസദ്യയുടെ ചിലവ് വഹിക്കുന്നത്. കേരളത്തില്‍ നിന്നെത്തിയ രണ്ട് പാചകവിദഗ്ധരാണ് സദ്യ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അഞ്ച് വാര്‍പ്പുകളാണ് ഇത്തവണ കേരളത്തില്‍ നിന്ന് കൊണ്ടുവന്നിരിക്കുന്നതെന്ന് സദ്യയുടെ ജനറല്‍ കണ്‍വീനര്‍ മധു മാധവന്‍ അറിയിച്ചു. എം.പി. രഘു, ജനാര്‍ദനന്‍, എ.കെ. ബാലന്‍, ബാബു സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നേതൃത്വം നല്കുന്നത്. സമാജാംഗങ്ങള്‍ക്ക് ഒരു ദിനാറും അതിഥികള്‍ക്ക് രണ്ട് ദിനാറുമാണ് സദ്യക്കുള്ള കൂപ്പണുകളുടെ വില. വിവരങ്ങള്‍ക്ക് 39810554 എന്ന നമ്പറില്‍ ജയന്‍ എസ്. നായരെ ബന്ധപ്പെടണം.
Thursday, September 2, 2010

കേരളീയ സമാജം ഓണസദ്യ
Tags
# ഓണസദ്യ
# സമാജം ഭരണ സമിതി 2010
Share This
About ബഹറിന്‍ കേരളീയ സമാജം
Newer Article
സാഹിത്യ ശില്പശാല സെമിനാര്‍ തിങ്കളാഴ്ച
Older Article
വരയുടെ ചാരുതയായി കാരിക്കേച്ചര്‍ ക്യാമ്പ്
ബഹ്റൈന്‍െറ സൗന്ദര്യം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫി മല്‍സരം
ബഹറിന്‍ കേരളീയ സമാജംMar 10, 2012പൂവിളി -2011: റിഹേഴ്സല്‍ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു
ബഹറിന്‍ കേരളീയ സമാജംAug 11, 2011സമാജം നാടക പരിശീലന കളരി-വിഡിയോ ദൃശ്യം
ബഹറിന്‍ കേരളീയ സമാജംAug 03, 2011
Tags:
ഓണസദ്യ,
സമാജം ഭരണ സമിതി 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment