ബഹ്‌റൈന്‍ കേരളീയ സമാജം ഫോട്ടോഗ്രാഫി ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിമാസ ഫോട്ടോഗ്രാഫി പരിശീലനത്തിന്റെ മൂന്നാംഘട്ട ക്ലാസ് 24 വെള്ളിയാഴ്ച നടക്കും. വൈകിട്ട് ആറുമുതല്‍ 8.30 വരെ സമാജം ഹാളിലാണ് ക്ലാസ്. പരിശീലനക്ലാസില്‍ ബഹ്‌റൈനില്‍നിന്നും സൗദിയില്‍നിന്നുമായി ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ള നൂറിലധികം പേര്‍ പങ്കെടുക്കും. ആദ്യക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. എല്ലാമാസവും വിവിധ വിഷയങ്ങളില്‍ ക്ലാസുകളും ഔട്ട്‌ഡോര്‍ ട്രിപ്പുകളും ഉണ്ടാകും. തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ ആഷ്‌ട്രോണമി ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ മാസ്റ്റര്‍ ജാത്വിന്‍ പ്രേംജിത്തിനെ അനുമോദിക്കും.
സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അധ്യക്ഷനാകും. സമാജം ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി, ബിജു എം സതീഷ് എന്നിവര്‍ സംസാരിക്കും. സജി ആന്റണി, ജോര്‍ജ് മാത്യു, മുഹമ്മദ് ത്വാക്കി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. പരിശീലനം സൗജന്യമാണ്. എല്ലാവര്‍ക്കും പ്രവേശനമുണ്ടായിരിക്കും. കെ ഡി മാത്യൂസ് കണ്‍വീനറായും ലിനേന്ദ്രന്‍ ആലക്കല്‍, റെജി പുന്നോലി എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായുമുള്ള കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിവരങ്ങള്‍ക്ക്: കെ ഡി മാത്യൂസ് (39884383), ബാജി ഓടംവേലി (39258308) എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
Friday, September 24, 2010
ഫോട്ടോഗ്രാഫി പരിശീലനക്ലാസ്
Tags
# ഫോട്ടോഗ്രാഫി ക്ലബ്
# സമാജം ഭരണ സമിതി 2010
Share This
About ബഹറിന്‍ കേരളീയ സമാജം
സമാജം ഭരണ സമിതി 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment