
ബഹ്‌റൈന്‍ കേരളീയ സമാജം സിനിമാ ക്ലബ് ഡിസംബറില്‍ സംഘടിപ്പിക്കുന്ന ഹ്രസ്വ ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ അഞ്ച് ചിത്രങ്ങളിലൊന്നായ ഹാജയുടെ സ്വിച്ച് ഓണ്‍ കര്‍മം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അജയ്കുമാര്‍ നിര്‍വഹിച്ചു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി, വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍, കലാവിഭാഗം സെക്രട്ടറി സജി കുടശനാട്, സാഹിത്യവിഭാഗം സെക്രട്ടറി ബിജു എം സതീഷ് എന്നിവര്‍ സംബന്ധിച്ചു. സ്‌ക്രീന്‍ ക്രാഫ്റ്റ് പ്രൊഡക്ഷന്‍ ടീം നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം പ്രവീണ്‍ നായരും ഛായാഗ്രഹണം ഫുഹാദ് കണ്ണൂരുമാണ്.


No comments:
Post a Comment