കേരള സാഹിത്യ അക്കാദമിയുമായി ചേര്‍ന്ന് ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാലയുടെ മുന്നോടിയായി ആറു തിങ്കളാഴ്ച വൈകിട്ട് എട്ടു മണിക്ക് സെമിനാര്‍ നടത്തുന്നു. "ഭാഷ, സാഹിത്യം, സംസ്ക്കാരം,സമൂഹം" എന്ന വിഷയത്തെ അധികരിച്ച് നടത്തുന്ന സെമിനാറില്‍ ബഹ്‌റൈന്‍ സാമൂഹിക സംസാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും . സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ പി. ടി നാരായണന്‍, സജി മാര്‍ക്കോസ്, സുധിഷ് കുമാര്‍, പ്രദീപ് പുറവങ്കര എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും 9 മുതല്‍ 12 വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പ് പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍ ആണ് ഉദ്ഘാടനം ചെയ്യുന്നത്. സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെക്രട്ടറി എന്‍ കെ വീരമണി സ്വാഗതം ആശംസിക്കുന്നു. ചടങ്ങില്‍ സാഹിത്യകാരന്മാരായ ഡോ: കെ. എസ് രവികുമാര്‍, പുരുഷന്‍ കടലുണ്ടി, കെ. പി രാമനുണ്ണി എന്നിവര്‍ പങ്കെടുക്കുന്നു. സംഘാടക സമിതി കണ്‍വീനര് ഡി സലിം ക്യാമ്പ് നടപടികള്‍ വിശദീകരിക്കുകയും സാഹിത്യ വിഭാഗം സെക്രട്ടറി ബിജു എം സതിഷ് നന്ദി രേഖപെടുത്തുകയും ചെയ്യും.വിവിധ ജി സി സി രാജ്യങ്ങളില്‍ നിന്നും 50 ഓളം സാഹിത്യകാരന്‍മാര്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ബഹ്‌റൈനില്‍ നിന്നും അറുപതോളം പേര്‍ സാഹിത്യ പ്രതിഭകളും പങ്കെടുക്കും. സാഹിത്യതല്‍പ്പരരായ ആളുകള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് സംഘാടകസമിതിയുമായി ബന്ധപെട്ടവുന്നതാണ്(മൊബൈല്‍: 39944837) വിപുലമായ അനുബന്ധ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പുമായി ബന്ധപ്പെടുത്തി നടക്കുന്നത് . ബഹ്‌റൈനിലെ മുപ്പതോളം ചിത്രകാരന്മാരെ അണിനിരത്തി അന്‍പതോളം മലയാള സാഹിത്യ പ്രതിഭകളുടെ ചിത്ര രചന നടത്തി. ഈ ചിത്രങ്ങള്‍ ക്യാമ്പ് ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവരുടെ പ്രസിദ്ധീകൃതമായ പുസ്തകങ്ങളുടെ പ്രദര്‍ശനവും പുതിയ പുസ്തകങ്ങളുടെ പ്രകാശനവും ക്യാമ്പുമായി ബന്ധപ്പെട്ടു നടക്കും .വിവിധ ജി സി സി രാജ്യങ്ങളില്‍ നിന്നുമുള്ള സാഹിത്യ കുതുകികളെ ബഹ്‌റൈന്‍ മലയാളി കുടുംബങ്ങളില്‍ അതിഥികളായി താമസിച്ചുകൊണ്ടുള്ള കൂട്ടായ്മകളിലൂടെ ആണ് ക്യാമ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.ക്യാമ്പിനോടനുബന്ധിച്ച് എം മുകുന്ദന്‍, പുരുഷന്‍ കടലുണ്ടി, ഡോ കെ എസ് രവികുമാര്‍, കെ പി രാമനുണ്ണി തുടങ്ങിയവരുമായുള്ള മുഖാമുഖത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ്.ഡി സലിം ആണ് സംഘാടക സമിതി കണ്‍വീനര്‍.ബിജു എം സതിഷ്, ജയന്‍ എസ് നായര്‍, ശങ്കര്‍ പള്ളൂര്‍, ബാജി ഓടംവേലി, സുധി പുത്തന്‍ വേലിക്കര, രാധാകൃഷ്ണന്‍ ഒഴുര്‍, മനോജ് മാത്യു, സജി കുടശ്ശനാട്, മനോഹരന്‍ പാവറട്ടി, ജയകുമാര്‍, മിനേഷ് ആര്‍ മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഉപവിഭാങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു
Saturday, September 4, 2010
സാഹിത്യ ശില്പശാല സെമിനാര്‍ തിങ്കളാഴ്ച
Tags
# സമാജം ഭരണ സമിതി 2010
# സാഹിത്യ ശില്പശാല
Share This
About ബഹറിന്‍ കേരളീയ സമാജം
സാഹിത്യ ശില്പശാല
Subscribe to:
Post Comments (Atom)
No comments:
Post a Comment