കേരളീയ സമാജം നവരാത്രി മഹോത്സവം ഒക്ടോബര്‍ 14 മുതല്‍ - Bahrain Keraleeya Samajam

Breaking

Friday, September 24, 2010

കേരളീയ സമാജം നവരാത്രി മഹോത്സവം ഒക്ടോബര്‍ 14 മുതല്‍

ബഹ്‌റൈന്‍ കേരളീയ സമാജം ഒക്ടോബര്‍ 14 മുതല്‍ 17 വരെ നവരാത്രി മഹോത്സവം സംഘടിപ്പിക്കും. സുകുമാര്‍ അഴീക്കോടിന് മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള 2010 ലെ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം ഇതോടൊപ്പം സമ്മാനിക്കും. വിജയദശമി ദിനത്തില്‍ സുകുമാര്‍ അഴീക്കോട് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കും. പിന്നണി ഗായകരായ പി ജയചന്ദ്രന്‍, ഗായത്രി എന്നിവരുടെ ഗാനമേള, സുകുമാര്‍ അഴീക്കോടുമായുള്ള മുഖാമുഖം, സമാജം മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന ശ്രുതിലയം, വിവിധ നൃത്തപരിപാടികള്‍ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരളീയ സമാജം സാഹിത്യപുരസ്‌കാരം സുകുമാര്‍ അഴീക്കോടിന് ഇന്ത്യന്‍ അംബാസഡര്‍ ജോര്‍ജ് ജോസഫ് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സമാജം നാദബ്രഹ്മം മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന ശ്രുതിലയം ഫ്യൂഷന്‍ സംഗീതപരിപാടിയും ഇതോടനുബന്ധിച്ചുണ്ടാകും.
വിജയദശമി ദിനമായ 17ന് രാവിലെ അഞ്ചുമുതല്‍ സുകുമാര്‍ അഴീക്കോട് കുട്ടികളെ എഴുത്തിനിരുത്തും.
ബഹ്‌റൈനു പുറമെ ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്നും കുരുന്നുകള്‍ എത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറ് കുട്ടികള്‍ക്കാണ് അവസരം. അഞ്ചു ദിനാറാണ് രജിസ്‌ട്രേഷന്‍ ഫീസ്. പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് സമാജം ജനറല്‍ സെക്രട്ടറിയമായോ മലയാളം പാഠശാലാ കണ്‍വീനര്‍ ഹരികൃഷ്ണനുമായോ ബന്ധപ്പെടണം. സമാജം ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി, വൈസ് പ്രസിഡന്റ് അബ്ദുള്‍റഹ്മാന്‍, ട്രഷറര്‍ സജുകുമാര്‍ തുടങ്ങിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Pages