
ബഹ്‌റൈന്‍ കേരളീയ സമാജം സിനിമ ക്ലബ്ബിന്റെ ഉദ്ഘാടനം സംവിധായകന്‍ രഞ്ജിത് നിര്‍വഹിച്ചു.സിനിമാ ക്‌ളബ് ഈ വര്‍ഷം നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള അറിയിച്ചു. കേരള ചലച്ചിത്ര അക്കാദമി, NFDC എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും സിനിമയെ കുറിച്ചുള്ള ഹ്രസ്വകാല കോഴ്‌സുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംവിധായകന്‍ അജിത് നായരാണ് ക്ലബ്ബിന്റെ കണ്‍വീനര്‍. എല്ലാ ആഴ്ചയും ലോകോത്തര നിലവാരമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.ചടങ്ങില്‍ സെക്രട്ടറി വീരമണി, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു
No comments:
Post a Comment