ബഹ്റൈന്‍ കേരളീയ സമാജം ബാലകലോത്സവത്തിനു തുടക്കമായി - Bahrain Keraleeya Samajam

Monday, May 17, 2010

demo-image

ബഹ്റൈന്‍ കേരളീയ സമാജം ബാലകലോത്സവത്തിനു തുടക്കമായി

17-05-inaguration
ബഹ്റൈന്‍ കേരളീയ സമാജം ബാലകലോത്സവത്തിനു തുടക്കമായി. ഇനിയുള്ള 45 നാളുകള്‍ ചിലങ്കകളുടെയും സംഗീതത്തിന്റെയും ധ്വനികള്‍ മുഴങ്ങും .ബഹ്റൈനിലെ എല്ലാ മലയാളി കുട്ടികളെയും ഉള്‍പ്പെടുത്തി മേഖലയിലെതന്നെ ഏറ്റവും വിപുലമായ ബാലകലോത്സവത്തിനാണ് സമാജം വേദിയായിരിക്കുന്നത്. 45 ദിവസങ്ങള്‍ നീളുന്ന കലോത്സവത്തില്‍ 117 ഇനങ്ങളിലായി 2000ത്തോളം കുട്ടികള്‍ കഴിവുകള്‍ മാറ്റുരയ്ക്കും.
ന്യൂ മിലേനിയം സ്കൂള്‍ ബാന്‍ഡിന്റെ നേതൃത്വത്തില്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഫ്ളാഗ് മാര്‍ച്ചോടെയാണ് ചടങ്ങുകള്‍ തുടങ്ങുന്നത്.സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അധ്യക്ഷനായി. എന്‍.കെ. വീരമണി സ്വാഗതം പറഞ്ഞു . ഉദ്ഘാടനം ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് നിര്‍വഹിച്ചു. മത്സരം കുട്ടികള്‍ തമ്മിലായിരിക്കണമെന്നും രക്ഷിതാക്കള്‍ തമ്മില്‍ മത്സരം വേണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ രഞ്ജിത്ത് പറഞ്ഞു.തുടര്‍ന്ന് ലോഗോ പ്രകാശനവും കുട്ടികളുടെ പ്രതിജ്ഞയും കലാക്ഷേത്രം ഹരിതയും ഭരതശ്രീ രാധാകൃഷ്ണനും സംവിധാനം ചെയ്ത നൃത്തശില്‍പങ്ങളും അരങ്ങേറി.
ഈ വര്‍ഷം മുതല്‍ ആകെ ഇരുപത് ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കലാപ്രതിഭ, കലാതിലകം അവാര്‍ഡുകള്‍ കൂടാതെ സാഹിത്യരത്‌ന, സംഗീതരത്‌ന, നാട്യരത്‌ന, ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ്, സ്‌പെഷല്‍ ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ് എന്നീ പുരസ്‌കാരങ്ങളും നല്കും. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്കും.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ. വീരമണി, പ്രകാശ് ദേവ്ജി, ബി. ഹരികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

17-05-inaguration2
17-05-inaguration3

Pages