ബികെഎസ് ബാലകലോല്‍സവം റജിസ്ട്രേഷന്‍ അവസാനിപ്പിച്ചു - Bahrain Keraleeya Samajam

Breaking

Tuesday, May 11, 2010

ബികെഎസ് ബാലകലോല്‍സവം റജിസ്ട്രേഷന്‍ അവസാനിപ്പിച്ചു

ബഹ്റൈന്‍ കേരളസമാജം (ബികെഎസ്) ബാലകലോല്‍സവത്തില്‍ വ്യക്തിഗത ഇനങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള റജിസ്ട്രേഷന്‍ അവസാനിപ്പിച്ചു. റജിസ്ട്രേഷന്‍ തീയതി കഴിഞ്ഞ മേയ് മൂന്നു വരെ നീട്ടിയിരുന്നു. 127 വ്യക്തിഗത ഇനങ്ങളിലായി ഇതിനകം രണ്ടായിരത്തിലേറെ പേര്‍ റജിസ്റ്റര്‍ ചെയ്തതായി ബികെഎസ് പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള അറിയിച്ചു. മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇരട്ടിയിലേറെയാണിത്.

നൃത്തം, സംഗീതം, കഥാപ്രസംഗം, നാടന്‍പാട്ട്, പോസ്റ്റര്‍ രൂപകല്‍പന, മോണോ ആക്ട്, നാടോടി നൃത്തം തുടങ്ങിയ ഇനങ്ങളിലാണു മല്‍സരം. കലാപ്രതിഭ, കലാതിലകം, സാഹിത്യരത്ന, സംഗീതരത്ന, നാട്യരത്ന തുടങ്ങിയ അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായി മnnല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കു വ്യവസ്ഥകളും മറ്റും മനസ്സിലാക്കി കൊടുക്കാന്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും യോഗം 13നു രാത്രി ബികെഎസ് ഡയമണ്ട് ജൂബിലി ഹാളില്‍ നടത്തും.

ബാലകലോല്‍സവം 15നു രാത്രി എട്ടിനു ക്ളബ്ബ് പരിസരത്തു ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. ഫോണ്‍: 36691405, 39775584.
ബികെഎസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

No comments:

Pages