പത്മശ്രീ നേടിയ ഡോ രവി പിള്ളക്ക് കേരളീയ സമാജം ഹ്യദ്യമായ സ്വീകരണം നല്‍കി. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്കുകയും ഗള്‍ഫിലും നാട്ടിലും നിരവധി ജീവകാരുണ്യപ്രവര്‍ ത്തനങ്ങള്‍ക്ക് നായകത്വം വഹിക്കുകയും ചെയ്യുന്ന രവി പിള്ളക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ആദരം അറിയിച്ചു. ബഹ്റിന്‍ തൊഴില്‍ മന്ത്രി ഡോ. മജീദ് അല്‍ അലവി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
സമാജത്തിന്റെ ഉപഹാരം ഡോ രവി പിള്ളക്ക് സമ്മാനിച്ചു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള സഹകരണത്തെയും പരസ്പര ബന്‌ധത്തെയും സൂചിപ്പിച്ച തൊഴില്‍ മന്ത്രി, ഇന്ത്യകാരടക്കമുള്ള വിദേശ തൊഴില്‍ സമൂഹത്തിന്റെ സംരക്ഷണവും അവകാശവും ഉറപ്പിക്കുന്നതിന് സര്‍ക്കര്‍ നിരവധി നടപടികളെടുക്കുന്നുടെന്ന് വ്യക്തമാക്കി. പ്രാദേശികവും അന്താരാഷ്ട്രതലത്തിലുമായ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം നിയമങ്ങളും നയങ്ങളും കൊണ്ടുവരുന്നത്. ബഹ്റൈനിലെ വിദേശ നിക്ഷേപകരിലും വ്യവസായികളിലും വച്ച് ഏറ്റവും വിജയകരമായ മാത്യകകളിലൊന്നാണ് ഡോ. രവി പിള്ളയുടെതെന്ന് മജീദ് അല്‍ അലവി ചൂണ്‌ടികാട്ടി. 58 സംഘടനകള്‍ ഡോ രവി പിള്ളയെ പോന്നാടയണിയിച്ചു. സമാജത്തിന്‌വേണ്ടി വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ പൊന്നാടയണിയിച്ചു. രവിപിള്ളയുടെ ജീവിത വിജയത്തിന്റെ ദ്യശ്യാവിഷ്കാരം , ഭരത്ശ്രീ രാധാക്യഷ്ണനും സംഘവും അവതരിപ്പിച്ച ന്യത്ത ശില്‍പം എന്നിവയുണ്ടായിരുന്നു. നൂറോളം സ്ത്രീകളും കുട്ടികളും താലങ്ങളേന്തിയാണ് വിശിഷ്ടാതിഥികളെ വരവേറ്റത്. സമ്മജം കണ്ട എറ്റവും വലിയ സദസ്സുകളിലൊന്നായിരുന്നു ചടങ്ങിനെത്തിയത്. ചലചിത്രതാരം ജഗതി ശ്രീകുമാര്‍ , പി വി രാധാക്യഷ്ണപിള്ള, എ കെ വീരമണി, ഡോ. പി വി ചെറിയാന്‍ , ഗീത രവിപിള്ള , സേമന്‍ ബേബി, ജി കെ നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ചടങ്ങിനുശേഷം എം ജി ശ്രീകുമാര്‍ , രഞ്ചിനി ജോസ് എന്നിവര്‍ നയിച്ച ഗാനമേളയുണ്‌ടായിരുന്നു
Sunday, May 30, 2010
ഡോ. രവി പിള്ളക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം
Tags
# ആഘോഷങ്ങള്‍
# ആശംസകള്‍
# സമാജം ഭരണ സമിതി 2010
Share This
About ബഹറിന്‍ കേരളീയ സമാജം
സമാജം ഭരണ സമിതി 2010
Tags:
ആഘോഷങ്ങള്‍,
ആശംസകള്‍,
സമാജം ഭരണ സമിതി 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment