സംവിധായകൻ ബേസിൽ ജോസഫുമായി മുഖാമുഖം - Bahrain Keraleeya Samajam

Breaking

Saturday, April 23, 2016

സംവിധായകൻ ബേസിൽ ജോസഫുമായി മുഖാമുഖം

ബഹറിൻ കേരളീയ സമാജം സിനിമ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പുതുമുഖ സംവിധായകൻ ബേസിൽ ജോസഫുമായി മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു .കുഞ്ഞി രാമായണത്തിലൂടെ സ്വതത്ര സംവിധായകനായി വെള്ളിത്തിരയിൽ എത്തിയ യുവ സംവിധായകനാണ് ബേസിൽ ജോസഫ്‌ . തിരുവനതപുരം സി.ഇ.റ്റി. യിലെ എഞ്ചിനീയറിംഗ് പഠനകാലത്താണ് ബേസിൽ തൻറെ സിനിമയിലേയ്ക്കുള്ള യാത്ര ആരംഭിക്കുന്നത് .
ആള്, പ്രിയംവദ കാതരയാണോ, ഒരു തുണ്ട് പടം എന്നീ ഷോര്‍ട്ട് ഫിലിമുകളുടെ സംവിധായകൻ എന്ന നിലയിൽ നേരത്തെ പ്രശസ്തനാണ് . സിനിമാസംവിധാന രംഗത്ത് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് തീർച്ചയായും പ്രചോദനമായിരിക്കും ബേസിൽ ജോസഫുമായുള്ള സംവാദം.
ഏപ്രിൽ 23 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ബി കെ എസ് രാമചന്ദ്രൻ ഹാളിൽ സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയിലേക്ക് എല്ലാ സിനിമാസ്നേഹികളെയും ക്ഷണിക്കുന്നതായി സമാജം ആക്ടിംഗ് പ്രസിഡന്റ്‌ ഫ്രാന്‍സിസ് കൈതാരത്ത് , സമാജം ജനറല്‍സെക്രട്ടറി വീരമണി എന്നിവര്‍ അറിയിച്ചു . .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : ബി കെ എസ കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി 39848091 , ബി കെ എസ സിനിമ ക്ലബ് കൺവീനര് അജിത്‌ നായർ 39887068.

No comments:

Pages