മേയ് ദിനത്തില്‍ ബഹ്റൈന്‍ കേരളീയ സമാജം വിപുലമായ പരിപാടികള്‍ നടത്തുമെന്ന് സമാജം ആക്റ്റിങ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത്, ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോക തൊഴിലാളി ദിനത്തില്‍ ബഹ്റൈനിലെ സാധാരണക്കാരായ തൊഴിലാളികളുടെ വിപുലമായ പങ്കാളിത്തത്തിലാണ് ആഘോഷം സംഘടിപ്പിക്കുന്നത് .
ഇതിനായി പി.ടി.നാരായണന്‍ ജനറല്‍ കണ്‍വീനറും എസ്.പി.മനോഹരന്‍ ജോ.കണ്‍വീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു. മേയ് ഒന്നിന് രാവിലെ ഒമ്പതുമണി മുതല്‍ സമാജത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടക്കും. സ്പെഷലിസ്റ്റുകള്‍ ഉള്‍പ്പടെ 25ഓളം ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സ്റ്റാഫിന്‍െറയും സേവനം രാവിലെ മുതല്‍ ലഭ്യമാക്കും. സമാജം അംഗങ്ങള്‍ അല്ലാത്തവര്‍ക്കും മെഡിക്കല്‍ ക്യാമ്പിലും അനുബന്ധ പരിപാടികളിലും പങ്കെടുക്കാവുന്നതാണ്.
ബഹ്റൈനിലെ വിവിധ തൊഴില്‍ സ്ഥാപനങ്ങളിലും മറ്റും പണിയെടുക്കുന്ന മലയാളികള്‍ക്ക് ഇതോടനുബന്ധിച്ച മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. മേയ്ദിന ഗാനങ്ങള്‍, ലളിത ഗാനം, മലയാള ചലച്ചിത്ര ഗാനം, ഹിന്ദി ചലച്ചിത്ര ഗാനം, സമൂഹ ഗാനം (മലയാള വിപ്ളവ ഗാനം),മോണോ ആക്റ്റ് ,വടംവലി എന്നിവയാണ് മത്സര ഇനങ്ങള്‍.പ്രധാന ലേബര്‍ ക്യാമ്പുകളില്‍ നിന്ന് സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്തും. സമാജത്തില്‍ പ്രാതലും ഉച്ച ഭക്ഷണവും ഒരുക്കുന്നുണ്ട്.
കൂടാതെ മേയ് ഒന്നിന് വൈകുന്നേരം പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കരിവള്ളൂര്‍ മുരളിയുടെ ഏകപാത്ര നാടകം ‘അബൂബക്കറിന്‍െറ ഉമ്മ പറയുന്നു’ അരങ്ങിലത്തെും. ഒറ്റക്ക് ഒരേ കഥാപാത്രത്തെ ഏറ്റവും കൂടുതല്‍ വേദികളില്‍ അവതരിപ്പിച്ച ലോക റെക്കോഡിന് അര്‍ഹമായ നാടകം 1685 ാമത് വേദിയിലാണ് അവതരിപ്പിക്കുന്നത്.
കരിവള്ളൂര്‍ മുരളി മേയ്ദിന സന്ദേശം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കലോത്സവ മത്സരത്തിനായുള്ള നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഇത് സമാജം ഓഫീസില്‍ നിന്ന് ലഭിക്കും. വ്യക്തിഗതമായോ തൊഴില്‍ സ്ഥാപനത്തെ പ്രതിനിധീകരിച്ചോ മത്സരത്തില്‍ പങ്കെടുക്കാം. അപേക്ഷകള്‍ ഏപ്രില്‍ 25ന് മുമ്പായി സമാജം ഓഫീസില്‍ നല്‍കണം.മേയ് ദിന സന്ദേശ സമ്മേളനത്തില്‍ മത്സര വിജയികള്‍ക്കു സമ്മാനം നല്‍കും.മികച്ച സാമൂഹിക പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും. കുട്ടികളുടെ ചിത്ര രചനാ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട് . കൂടുതല്‍ വിവരങ്ങള്‍ക്ക്-ഫോണ്‍: 39901575, 33130242.
വാര്‍ത്താസമ്മേളനത്തില്‍ പി.ടി.നാരായണന്‍, മനോഹരന്‍ പാവറട്ടി, സിറാജുദ്ദീന്‍, വിനയചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
Monday, April 25, 2016

Home
Unlabelled
കേരളീയ സമാജം: മേയ് ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പും വിവിധ മത്സരങ്ങളും
കേരളീയ സമാജം: മേയ് ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പും വിവിധ മത്സരങ്ങളും
Share This
About ബഹറിന്‍ കേരളീയ സമാജം
Subscribe to:
Post Comments (Atom)
No comments:
Post a Comment