ബഹ്‌റൈന്‍ കേരളീയ സമാജം ഓപ്പണ്‍ ഹൌസ് സംഘടിപ്പിച്ചു - Bahrain Keraleeya Samajam

Monday, April 4, 2016

demo-image

ബഹ്‌റൈന്‍ കേരളീയ സമാജം ഓപ്പണ്‍ ഹൌസ് സംഘടിപ്പിച്ചു

ബഹ്‌റൈന്‍ കേരളീയ സമാജം ഓപ്പണ്‍ ഹൌസ് സംഘടിപ്പിച്ചു
ബഹ്‌റൈന്‍ കേരളീയ സമാജം അംഗങ്ങള്‍ക്കായി ചൊവ്വാഴ്ച (29.03.2016) രാത്രി 9 മണിക്ക് സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഹൌസ് പങ്കാളിത്തം കൊണ്ട് ശ്രദ്ധെയമായി. ഓപ്പണ്‍ ഹൌസില്‍ പങ്കെടുത്ത അംഗങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള സമാജം ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി എന്നിവര്‍ മറുപടി നല്‍കി. സമാജം ഭരണസമിതിയുടെ വരും കാല പ്രവര്‍ത്തനങ്ങള്‍ മികവുറ്റ രീതിയില്‍ നടത്തുന്നതിനാവശ്യമായ നിരവധി അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ സമാജം അംഗങ്ങളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നതായി സംഘാടകര്‍ അറിയിച്ചു .
ഇന്നലെ നടന്ന ഓപ്പണ്‍ ഹൌസില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമുള്ള നന്ദി അറിയിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
12495135_965050416905371_1850959237073424854_n

12705336_965050420238704_4400803558028585497_n

Pages