സമാജം വിഷു ഈസ്റര്‍ ആഘോഷം ഈ വരുന്ന വെള്ളിയാഴ്ച രാത്രി 8 മണിക്ക് - Bahrain Keraleeya Samajam

Breaking

Tuesday, April 12, 2016

സമാജം വിഷു ഈസ്റര്‍ ആഘോഷം ഈ വരുന്ന വെള്ളിയാഴ്ച രാത്രി 8 മണിക്ക്

സമാജം വിഷു ഈസ്റര്‍ ആഘോഷം ഈ വരുന്ന വെള്ളിയാഴ്ച രാത്രി 8 മണിക്ക്
മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കണി ഒരുക്കി വിഷുവും നന്മയുടെയും പ്രത്യാശയുടെയും സ്നേഹ സന്ദേശം നല്‍കുന്ന ഈസ്റ്റ്റും വളരെ വിപുലമായ കലാപരിപാടികളോട് കൂടി ഈ വരുന്ന , ഏപ്രില്‍ 15,വെള്ളിയാഴ്ച രാത്രി 8 മണിക്ക് ആഘോഷിക്കുമെന്ന് സമാജം ആക്ടിംഗ് പ്രസിഡന്റ്‌ ഫ്രാന്‍സിസ് കൈതരാത്ത് സമാജം ജനറല്‍ സെക്രട്ടറി വീരമണി എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന “കൃഷ്ണോത്സവം” വിഷുവുമായി ബന്ധപെട്ട് വ്യത്യസ്ഥമാര്‍ന്ന ദ്രിശ്യാവിഷ്കാരവും. ഈസ്റര്‍ സന്ദേശവുമായി “പെസഹാകുഞ്ഞാട്” ചിത്രീകരണവും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. കൂടാതെ വിഷു ഈസ്റര്‍ സമൂഹ ഗാനവും അരങ്ങേറും.
സജി കുടസ്സനാട് കണ്‍വീനര്‍ ആയുള്ള കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ബഹ്രൈനിലെ എല്ലാ മലയാളികളെയും സമാജത്തിന്‍റെ ഈ ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക ര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം കലാ വിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടിയെ (39848091) വിളിക്കാവുന്നതാണ്.


No comments:

Pages