ബി കെ എസ് - ദേവ്ജി ബാലകലോത്സവം -രജിസ്ട്രേഷൻ ഏപ്രിൽ 25 വരെ .
മനാമ : ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ബി കെ എസ് - ദേവ്ജി ബാലകലോത്സവം മെയ് 12 മുതൽ ആരംഭിക്കും . കുട്ടികളുടെ പേരുകൾ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി ഏപ്രിൽ 25 വരെ ആയിരിക്കും .
സമാജം അംഗങ്ങളുടെ കുട്ടികള്ക്ക് പുറമേ ബഹറിനിൽ പഠിക്കുന്ന മുഴുവൻ മലയാളീ വിദ്യാർത്ഥികൾക്കും ബാല കലോത്സവ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ് . ഏകദേശം 500 ഓളം കുട്ടികൾ വിവിധ കല സാഹിത്യ മത്സരങ്ങളിൽ മാറ്റുരക്കുന്ന ബി കെ എസ് ബാലകലോത്സവം മലയാളീ പ്രവാസീ സമൂഹത്തിലെ ഏറ്റവും വലിയ കലാ മാമാങ്കം ആയാണ് അറിയപ്പെടുന്നത് . കേരള സംസ്ഥാന സ്കൂൾ കലോത്സവ രീതിയിൽ തന്നെ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നത് . ടാലെന്റ്റ് ടെസ്റ്റ് - ടാലെന്റ്റ് നൈറ്റ് എന്നിങ്ങനെ തരം തിരിച്ചു 47 ഓളം ഇനങ്ങളിൽ അഞ്ചു ഗ്രൂപ്പുകൾ ആയി തരം തിരിച്ചുള്ള മത്സരങ്ങൾ നടക്കും . ഏറ്റവും കൂടുതൽ പോയിന്റ്റുകൾ കര്സ്ഥമാക്കുന്നവർക്ക് കലാതിലകം - കലാപ്രതിഭ അവാർഡുകൾ സമ്മാനിക്കും . അതോടൊപ്പം ഓരോ ഗ്രൂപ്പിൽ നിന്നും കൂടുതൽ പോയിന്റ്റുകൾ നേടുന്നവർക്ക് ഗ്രൂപ്പ് ചാമ്പ്യൻഷിപ് അവാർഡ് നല്കും. നാട്യ രത്ന . സംഗീത രത്ന , സാഹിത്യ രത്ന അവാർഡുകളും ഏർപ്പെടുത്തിയിട്ടുണ്ട് . ഒരാൾക്ക് പരമാവധി ആറു ഇനങ്ങളിൽ മത്സരിക്കാവുന്നതാണ് .അതോടൊപ്പം തന്നെ ഗൂപ്പു 3,4, 5 ൽ പെട്ടവര്ക്ക് മലയാള പ്രസംഗ മത്സരത്തിലും നിബന്ധനകൾക്ക് വിധേയം ആയി പങ്കെടുക്കാവുന്നതാണ് . വെള്ളി ശനി ദിവസങ്ങളിൽ രാവിലെ മുതലും മറ്റു പ്രവര്ത്തി ദിവസങ്ങളിൽ രാത്രി 7 മണി മുതലും ആയിരിക്കും മത്സരങ്ങൾ നടക്കുന്നത് .വര്‍ണ്ണ ശബളമായ ഉദ്ഘാടന പരിപാടി മെയ് 12 നു നടക്കും . www.bksbahrain.comഎന്ന സമാജം വെബ് സൈറ്റിൽ മത്സരങ്ങള്‍ക്കുള്ള പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ് . ഇതിനായി വൈകിട്ട് 8 മണി മുതൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രത്യേകം കൌണ്ടറും പ്രവര്ത്തിക്കുന്നുണ്ട് . വിശദ വിവരങ്ങള്‍ക്ക് ബാലകലോട്സവം ജനറല്‍ കണ്‍ വീനര്‍ ഡി .സലിം 39125889 വിളിക്കാവുന്നതാണ്.
No comments:
Post a Comment