ചിൽഡ്രൻസ് തിയേറ്റർ - Bahrain Keraleeya Samajam

Breaking

Saturday, April 23, 2016

ചിൽഡ്രൻസ് തിയേറ്റർ

ബഹറിൻ കേരളീയ സമാജം കലാ വിഭാഗത്തിന്റെ നേതൃത്തത്തിൽ ഈ വര്‍ഷത്തെ ചിൽഡ്രൻസ് തിയേറ്റർ പ്രവര്‍ത്തനം ആരംഭിക്കുന്നു .കുട്ടികളുടെ സർഗ്ഗാൽമകമായ കഴിവുകളും , അതോടൊപ്പം വ്യക്തിത്തവികസന ക്ലാസ്സുകളും , തിയേറ്റർ അനുബന്ധ വിഷയങ്ങള്‍ ഉള്‍പ്പടെ കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലുള്ള തിയേറ്റർ സിലബസ്സ് അനുസരിച്ചുള്ള പഠനവും കളികളും ആണ് ചിൽഡ്രൻസ് തിയേറ്റർ രൂപപ്പെടുത്തിയിരിക്കുന്നത് .
എല്ലാ ആഴ്ചയിലും ഞായറാഴ്ച ദിവസങ്ങളിലാണ് തിയേറ്റർ അരങ്ങേറുന്നത് . ആറ് വയസ്സ് മുതൽ പതിനഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്കാണ് തിയേറ്ററിൽ പ്രവേശനം അനുവദിക്കുന്നത് . മെയ്‌ രണ്ടാം തിയതി തിങ്കളാഴ്ച ഈ വർഷത്തെ തിയേറ്റർ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി , കുട്ടികളും രക്ഷിതാക്കളും അടങ്ങുന്ന ഒരു പൊതു യോഗം ഏപ്രില്‍ 24 വൈകീട്ട് 8 മണിക്ക് എം .എം .രാമചന്ദ്രൻ ഹാളിൽ വച്ച് നടക്കുന്നതാണ് ഇതേ അവസരത്തിൽ തന്നെ ഈ വർഷത്തെ രജിസ്ട്രേഷൻ നടപടികളും ആരംഭിക്കുന്നതാണെന്ന് സമാജം ആക്ടിംഗ് പ്രസിഡണ്ട്‌ ശ്രീ . ഫ്രാൻസിസ് കൈതാരത്ത് , ജനറൽ സെക്രട്ടറി . ശ്രീ .വീരമണി എന്നിവര് അറിയിച്ചു.
ശ്രീ . രമേശ്‌ രെമു കൺവീനർ ആയും , ശ്രീ . വിഷ്ണു നാടകഗ്രാമം , ശ്രീമതി . സൗമ്യ കൃഷ്ണപ്രസാദ് എന്നിവർ ജോയൻറ് കൺവീനർ ആയുള്ള വിഫുലമായ കമ്മിറ്റി ആണ് ഈ വർഷത്തെ ചിൽഡ്രൻസ് തിയേറ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് . തിയേറ്റർ സുഗമമായ രീതിയിൽ പ്രവർത്തിക്കുന്നതിനായി എല്ലാ രക്ഷിതാക്കളുടെയും സഹകരണം ഉണ്ടാകണമെന്നും , ഏപ്രില്‍ 24 ന് നടക്കുന്ന പോതുയോഗത്തിൽ എല്ലാ രക്ഷിതാക്കളും കുട്ടികളും പങ്കെടുക്കണമെന്നും കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി അഭ്യര്‍ത്ഥിച്ചു .
ചിൽഡ്രൻസ് തിയേറ്റർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് മനോഹരൻ പാവറട്ടി ( 39848091 ) രമേശ്‌ രെമു ( 33392403 ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക .

No comments:

Pages