അശ്വമേധം - Bahrain Keraleeya Samajam

Saturday, February 25, 2012

demo-image

അശ്വമേധം


രോഗം ഒരു കുറ്റമാണോ എന്ന ചോദ്യം മലയാളി സമൂഹത്തിനു മുന്നില്‍ ഉന്നയിച്ചത് തോപ്പില്‍ ഭാസിയുടെ അശ്വമേധം എന്ന നാടകം ആയിരുന്നു..അമ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം ബഹറിന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ ഈ പവിഴ ദ്വീപില്‍ അതെ നാടകം പുനരവതരിപ്പിക്കുമ്പോള്‍ സദസ്സില്‍ ഈ നാടകത്തിന്റെ കേന്ദ്ര കഥാപാത്രത്തെ കേരളത്തിന്റെ നാടക വേദികളില്‍ അനശ്വരമാക്കിയ കെ പി എസി ലളിതയും ഉണ്ടാവും. മാര്‍ച്ച് ഒന്ന് രണ്ടു തീയതികളില്‍ സമാജത്തില്‍ അരങ്ങേറുന്ന അശ്വമേധത്തിന്റെ അണിയറ ശില്‍പികള്‍ക്ക് ആശംസകള്‍. അതോടൊപ്പം എല്ലാ നാടക പ്രേമികളെയും ഈ നാടകം വീക്ഷിക്കാന്‍ സ്വാഗതം ചെയ്യുന്നു

Pages