കുന്താപ്പി ഗുലു ഗുലു - Bahrain Keraleeya Samajam

Breaking

Saturday, February 18, 2012

കുന്താപ്പി ഗുലു ഗുലു

source: facebook

"മൊസാദും ഇന്ത്യയും" എന്ന പേരില്‍ ഒരു കുറിപ്പ് എഴുതി തുടങ്ങുമ്പോള്‍ മനസ്സില്‍ കിടന്നു കുട്ടികള്‍ ബഹളമുണ്ടാക്കുന്നു .ഇന്നലേ സമാജത്തില്‍ മധുരം മലയാളത്തിന്റെ ഭാഗമായി നാടകം അവതരിപിച്ച കുട്ടികള്‍ ആണ് അവര്‍ .അവരെ കുറിച്ച് ഒരു രണ്ടു വരി എഴുതാതെ പോക്കുന്നത് നന്ദി കേടയിരിക്കും എന്ന് ഞാന്‍ ഭയകുന്നു .കുട്ടികള്‍ അല്ല പ്രതിഭകള്‍ എന്ന് വിളികേണ്ടിവരും നാടകം കണ്ടവര്‍ക്ക് .വലിയവരുടെ ചില ചെറിയ പിഴകള്‍ (ശബ്ദ നിയന്ത്രണം അടക്കം )ഒഴിച്ച് നിറുത്തിയാല്‍ ഇന്നലേ കണ്ട നാടകം അതില്‍ അഭിനയിച്ച കുട്ടികള്‍ നമ്മെ പലതു കൊണ്ടും അത്ഭുതപെടുതുന്ന്ട് .
അനായസമായ അഭിനയ മിടുക്ക് മാത്രമല്ല നല്ല ഉച്ചാരണ ശുധിയില്‍ നടത്തുന്ന സംഭാഷണവും നമ്മെ പലതും ചിന്തിപിക്കുന്നു .നാടകം സമയത്തിന്റെയും ഏകോപനത്തിന്റെയും കുടി കലയാണ് .മികച്ച രീതിയില്‍ അരങ്ങത് കൊണ്ട് വരാന്‍ കുറ്റിയില്‍ ദിനേശിന് സാധിച്ചിട്ടുണ്ട്.ഗള്‍ഫിലെ ഈ കുറ്റിയില്‍ കിടന്നു കറങ്ങുന്ന ദിനേശ് നാട്ടിലാണെങ്കില്‍ ഒരു സമഗ്ര സംഭാവനക്ക് പേര് നിര്‍ദേശിക്ക പെടേണ്ട ആള്‍ ആണ് .നാടകമെന്ന കലയോട് ഇത്രക്ക് അടുത്ത് നില്‍ക്കുകയും കാലോചിത നാടക മാറ്റങ്ങളെ ഉള്ള്കൊള്ളനും ഒരു പരിധിക്ക് അപ്പുറംസ്വയം നവീകരികാനും കഴിയുന്ന ഗള്‍ഫ്‌ നാടക പ്രവര്‍ത്തകര്‍ കുറവാണ്.പലപ്പോഴും പലര്‍ക്കും "ബാല"യുടെ അസ്ക്യത ഇപ്പോഴും മാറിട്ടുമില്ല.നാടകത്തിലെ റിഷികേശ് ശിവ ബഹ്‌റൈന്‍ കേരള സമാജം ‍ അഭിനയ ലോകത്തിനു സമ്മാനിക്കുന്ന ഭാവിയുടെ വാഗ്ദാനം ആണ് എന്ന് പ്രവചികാനുള്ള ധൈര്യം എനിക്ക് തരുന്ന അഭിനയ മൂഹുര്തങ്ങള്‍ ആണ് ഇന്നലേ സമാജം കാഴ്ച വെച്ചത് .അഥവാ കാണികള്‍ കണ്ടത് .

ഇത്ര ശുദ്ധ മലയാളത്തില്‍ ഇവരെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആരാണ് ? "സ്മലയാളം" സംസാര ഭാഷയായി മാറികൊണ്ടിരികുമ്പോള്‍,മലയാളം മിണ്ടിയിയാല്‍ കേരളത്തിലെ സ്കൂളുകളില്‍ എത്ത മിടിപ്പികുന്ന, മൊട്ടയടിക്കാന്‍ സ്റ്റാഫ്‌നേ വെച്ച നാടിനു പകരം മലയാളം കേവല ഭാഷയല്ല.ചിന്തിക്കാനും ചിന്തിപ്പികാനും നമ്മള്‍ക്ക് മുന്പ് തലമുറകള്‍ , ലക്ഷ കണക്കിന് മനുഷ്യര്‍ വിനിമയം ചെയ്ത ഭാഷയും സംസ്കാരവും ആണ് എന്ന് തിരിച്ചരിവിലുടേ ഭാഷയുടെ ഒരു വളര്‍ത്തു കേന്ദ്രമായി ഗള്‍ഫിലെ ബഹ്‌റൈന്‍ മാറ്റി എടുത്ത സമാജവും അതിനു പുറകില്‍ അക്ഷീണം പരിശ്രമിക്കുന്ന അധ്യാപകര്‍ അടകമുള്ളവര്‍,ബിജു എം സതീശ്, സുധി പുതെന്‍ വേലികര , ബിജു മാത്യു അടകമുള്ളവര്‍ മലയാളത്തിനു അതിന്റെ വേരുപടര്‍ത്താന്‍ ,അതിന്റേ ഇലകള്‍ പഴുത്തു പോകാതിരിക്കാന്‍ കാണിക്കുന്ന ആത്മാര്‍ത്ഥ യെങ്കില്ലും നമ്മള്‍ തിരിച്ചരിയെണ്ടാതുണ്ട് ,
ഒരു "പണവും" പകരം മോഹിക്കാത്ത അധ്യാപകര്‍നടത്തുന്ന "ആത്മ സമര്പണം" ആണ് രാവിലെ പത്രം വായിക്കാന്‍ ,സ്വന്തം ചിന്തയുടെ ഭാഷയില്‍ ഒരു വരി കടലാസ്സില്‍ കുറിക്കാന്‍ നമുടെ കുട്ടികളേ പ്രപ്തരാക്കുന്നത് എന്നറിയുമ്പോള്‍ നാട്ടില്‍ ശമ്പള പരിഷ്കര്തിന്നു കുട്ടികള്‍ക്ക് വിദ്യ മുടകുന്ന അദ്യാപകര്‍ തലയില്‍ മുണ്ട് മാത്രമല്ല മുഖത് മക്കനയും ധരികേണ്ടി വരും ,ഏകദേശം നാല്നൂര്‍ കുട്ടികള്‍ പരിക്ഷ എഴുതുക .വര്‍ഷത്തില്‍ രണ്ടു പരിക്ഷ നടത്തുക ,ക്ലാസ്സ്‌ കയറ്റം നടത്തുക,ഒരു സിലബസ് വികസിപിക്കുക രാധ കൃഷ്ണ പിള്ള സമാജം പ്രസിഡന്റ്‌ ആണോ അതോ മലയാളം പള്ളികുടം പ്രിന്‍സിപ്പല്‍ ആണോ എന്ന് സംശയം തോന്നും വിധം ആണ് ഞാന്‍ ഇന്നലേ കണ്ട കാഴ്ചകള്‍.മലയാളം പഠനം മുഴുവന്‍ മലയാളി വിദ്യര്തികല്‍ക്കുമായി തുറന്നു കൊടുത്തത് അതിന്റേ ജനകിയ മുഖവും ലക്ഷ്യവും വെളിവാക്കുന്നുണ്ട് ,
എന്നാല്‍ സുധി പങ്കു വെച്ച ചില പരിഭവങ്ങള്‍ നമ്മെ അല്സോരപെടുതുന്ന്ട് .സമയം കളയാന്‍ എന്ന ലാഖവത്തില്‍ ,ലുലുവില്‍ പോക്കുമ്പോള്‍ കുട്ടികളേ സമാജിതില്‍ വിടുന്ന രക്ഷിതകള്‍ വരെ ഉണ്ട്.അവര്‍ക്ക് ചിലപ്പോള്‍ മക്കള്‍ മലയാളം സംസരികുമ്പോള്‍ ഉള്ളില്‍ മധുരമല്ല പടക്കമാവും
പോട്ടുന്നത് .അവരോടു സഹതാപം എന്നേ പറയാവു .അവര്‍ക്ക് ഭാഷ ജീവിതോപാധി മാത്രമായിരിക്കും ."നല്ല ശമ്പളം" കിട്ടുന്ന ഭാഷ യാണ് അത്തരം ആളുകള്‍ക്ക് :നല്ല ഭാഷ" എന്ന് ധരിച്ചു വശമായി പോയിട്ടുണ്ടാക്കും ,വന്ന വഴിയിലേക്ക്,നാട്ടിലേക്ക് തിരിച്ചു പോകാന്‍ യാത്ര രേഖകള് മാത്രം മതിയാവാത്ത ചില സന്ദര്‍ഭങ്ങള്‍ ആരുടെ ജീവിതതില്ലും വരില്ല എന്ന് ആരു കണ്ടു .‍
എന്റേ വ്യക്തിപരമായ അഭിപ്രായത്തില് വിദേശത്ത് ജീവിക്കുമ്പോള്‍ ‍കഴിയുമെങ്കില്‍ കര്‍ക്കിട്ടകതിലേ മഴ പോലേ ഇംഗ്ലീഷ് സംസാരിക്കുക മാത്രമല്ല പറ്റുമെങ്കില്‍ ഒരു കോട്ട് തുന്നി യിടുകയും വേണം . .മലയാളി പൊതു പ്രവര്‍ത്തകര്‍ക്ക് നേരേ നിരന്തരം ഉന്നയിക്കുന്ന ഒരാരോപണം ആണ് .സ്വന്തമായും മാന്യമായും തുണിയെടുക്കാന്‍ കഴിയാത്തവരുടെ തന്റെ കൈ അക്ഷരം ഒന്ന് അച്ചടിച്ച്‌ കാണാനുള്ള മനോരഥ യാത്രയില്‍ എത്ര നല്ല സാമുഹിക പ്രവര്‍ത്തകരെയാണ് അവരുടെ ഉദേശ ശുദ്ധിയെ ആണ് ഇവര്‍ അടിച്ചു വിഴ്തുന്ന്ത്.ലോകത്ത് ഏറ്റവും മേത്തരം കോട്ട് തുണികള്‍ കയറ്റി അയക്കുന്ന ഒരു രാജ്യക്കാര്‍ ആണ് ഇങ്ങിനേ വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്ന രീതിയില്‍ ഉണ്ടായില്ല വിപ്ലവം നടത്തി കാണ മറയത്തു ഒളിച്ചു ജീവിക്കുനത് .കോട്ട് വിഷയത്തില്‍ എന്റെ കാഴ്ചപാട് മുഴുവന്‍ മലയാളി പൊതു പ്രവര്‍ത്തകര്‍ക്കും വേണ്ടിയാണു എന്ന് പ്രത്യകം പരാമര്‍ശിക്കുന്നു .

നോം ചോംസ്കി യെ പോല്ലുളവര്‍ ഭാഷയെ സമിപിക്കുന്നത് മൊത്തം മനുഷ്യ സമൂഹത്തിന്റെ വളര്ച്ചയുടെയം വികാസത്തിന്റെയും അളവും ആഴവും രേഖപെടുത്തുന്ന മാപിനിയായിട്ടാണ്, അതുകൊണ്ട് മലയാളം നമുക്ക് ഒരു ഭാഷ യല്ല.സംസ്കാരവും അന്തസ്സുമാണ്.നിങ്ങള്‍ ക്ക് സ്വന്തമയി ഒരു ഭാഷ യുണ്ട് എന്നതിന് നിങ്ങള്‍ക്ക് പണ്ടേക്കു പണ്ടേ ആത്മാഭിമാനവും സ്വതന്ത്രവും ഉണ്ടായിരുന്നു എന്ന് കൂടി അര്‍ഥം ഉണ്ട് .സംസാരിക്കാന്‍ ഭാഷ ഉണ്ടാകുമ്പോഴും എഴുതാന്‍ ഒരു ലിപിയില്ലാത്ത അക്ഷര ദരിദ്രമായ രാജ്യങ്ങളുടെ മേല്‍ ഉണ്ടായിരുന്ന കോളോണിയല്‍ അധിപത്യങ്ങളുടെ ചരിത്ര വായന കൂടി സമാന്തരമായി ചിന്തിക്കുക ,
തകഴിയും ഉറുബും കേശവ ദേവും ബാകി വെച്ച കുഞ്ഞിരാമന്‍ നായരും ചങ്ങബുഴയും എഴുതി തീരാത്ത ബഷീറിയന്‍ എഴുത്തിനു വഴങ്ങി കൊടുത്ത,
നമുക്കിടയില്‍ ഇരുന്നു എഴുതി അക്ഷരങ്ങള്‍ കൊണ്ട് ഭാഷയുടെ വഴക്കം കൊണ്ടും മായ ജാലകരേ വരെ തോല്‍പ്പിക്കുന്ന നമ്മുടെ ബെന്യാമീന്‍ എഴുതി കൊണ്ടിരിക്കുന്ന എന്റേ പ്രിയപ്പെട്ട അഴികോട് മാഷ് ജാജല്യമാന്യമായി പറഞ്ഞു വെച്ച,ആകാശത്തിലേക്ക് പരത്തി വിട്ട വാക്കുകള്‍ ഇപ്പോഴും അന്തരിക്ഷത്തില്‍ ഉണ്ട് .അവകള് എത്തി പിടിക്കാന്‍ ഉള്‍കൊള്ളാന്‍ നമ്മുടേ വരും തലമുറക്ക് മലയാളം മധുരമായി നാം അവശേഷിപ്പികെണ്ടാതുണ്ട് .‍ നമ്മുടെ മക്കള്‍ക്ക് മലയാളം മധുരമുള്ളതാക്കാന്‍ കൈപ്‌ നീര് കുടിക്കുന്ന അണിയറ പ്രവര്‍ത്തകര്‍ക്ക് മധുരം നിറഞ്ഞ മലയാളം ആശംസിക്കുന്നു .
പരസ്പരം എറിയുന്ന ചെളിയും കല്ലും പാവം കുട്ടികളുടെയും അധ്യാപകരുടെയും തലയില്‍ വിഴരുത് എന്ന് ശുദ്ധ മലയാളത്തില്‍ പ്രാര്‍ത്ഥിക്കുന്നു .നിറുത്തുന്നു ,(എന്റെ മേല്‍ വിഴാന്‍ സാധ്യത ഇല്ല ,ഞാന്‍ ഒരു വഴിപോക്കന്‍ മാത്രമാണ് ) പുലിവാല്‍ കഷണം മാഷേ എന്റേ ഗൂഗിള്‍ മലയാളത്തിന് എത്ര മാര്‍ക്ക് കിട്ടും ?

No comments:

Pages