
ബഹ്‌റൈന്‍ കേരളീയ സമാജം മലയാളം പാഠശാലയുടേയും ബി.കെ.എസ്.ക്വിസ് ക്ലബ്ബിന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഫെബ്രുവരി 24 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് കേരളത്തെ ആസ്പദമാക്കിയുള്ള മലയാളം പ്രശ്നോത്തരി 'കേരളീയം 2012 ' സംഘടിപ്പിക്കുന്നു.
രാത്രി എട്ടിന് ഫൈനലും നടക്കുന്നതാണ്. മൂന്ന് അംഗങ്ങളുള്ള ടീമുകളാണ് റജിസ്റ്റര്‍ ചെയേîണ്ടത്. ഫീസ് ഇല്ല. 45 മിനുറ്റ് യോഗ്യത റൌണ്ടില്‍ åഉയര്‍ന്ന മാര്‍ക്ക് നേടുന്ന ആറു ടീമുകളാണ് ഫൈനലില്‍ മത്സരിക്കുക. യോഗ്യതാ റൌണ്ടില്‍ എല്ലാ ടീമുകള്‍ക്കൂം ഒരേ തരത്തിലുള്ള ചോദ്യങ്ങളായിരിക്കും നല്‍കുക. ഫൈനലില്‍ നേരിട്ടൂള്ള ചോദ്യങ്ങള്‍ കൂടാതെ, ഓഡിയോ വിഷ്വല്‍ റൌണ്ടുകള്‍, റാപിഡ് ഫയര്‍ റൌണ്ടുകള്‍ എന്നിവയും ഉണ്ടാകും.പൂര്‍ണ്ണമായും കേരളത്തിന്‍റെ ചരിത്രം, ഭൂമിശാസ്ത്രം,ഭാഷ ,സംസ്കാരം,രാഷ്ട്രീയം, സാഹിത്യം,കല, കായികം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങള്‍.. സി.പി.ആറോ യു.കെ. മേനോനാണ് ക്വിസ് മാസ്റ്റര്‍. വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. താത്പര്യമുള്ളവര്‍ 23 നകം പേര് റജിസ്റ്റര്‍ ചെയîണം.കൂടുതല്‍ വിവരങ്ങള്‍ക്ക്: ആഷ് ലി ജോര്‍ജ്ജ്: 36500103
No comments:
Post a Comment