ബാലമുരളീകൃഷ്ണ ഇന്നെത്തും; സംഗീത വിസ്മയം നാളെ - Bahrain Keraleeya Samajam

Breaking

Wednesday, February 1, 2012

ബാലമുരളീകൃഷ്ണ ഇന്നെത്തും; സംഗീത വിസ്മയം നാളെ

കര്‍ണാടക സംഗീതത്തിന്‍്റെ കുലപതി പത്മവിഭൂഷണ്‍ ഡോ. എം. ബാലമുരളീകൃഷ്ണ നയിക്കുന്ന ‘മധുമുരളീരവം’ നാളെ വൈകീട്ട് 7.30ന് കേരളീയ സമാജത്തില്‍ അരങ്ങേറും. ആദ്യമായാണ് ബാലമുരളീകൃഷ്ണ ബഹ്റൈനിലെത്തുന്നത്. ഇന്നു രാത്രി അദ്ദേഹം വിമാനമിറങ്ങും.
ബഹ്റൈന്‍ കേരളീയ സമാജം നാദബ്രഹ്മം മൂസിക്ക്ക്ളബ്ബ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സ് (ഐ.ഐ. പി.എ) എന്നിവയുടെ സഹകരണത്തോടെ സിനര്‍ജി മിഡില്‍ ഈസ്റ്റാണ് ബാല മുരളീകൃഷ്ണയെ ആസ്വാദകര്‍ക്കു മുന്നിലെത്തിക്കുന്നത്. പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 2500 ഓളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യന്‍ സംഗീതജ്ഞര്‍ക്കിടയില്‍ ഗുരുതുല്യനായ ബാലമുരളീകൃഷ്ണ അനുപമമായ തന്‍്റെ സംഗീത സപര്യയുമായി ലോകം ചുറ്റി സഞ്ചരിക്കുകയും ഭാഷ, ദേശാ ഭേദമന്യേ ലക്ഷകണക്കിനു ആരാധകരെ സമ്പാദിക്കുകയും ചെയ്ത അപൂര്‍വ വ്യക്തിത്വമാണ്. പാരമ്പര്യ മൂല്യങ്ങള്‍ ചോര്‍ത്തിക്കളയാതെ കര്‍ണാടക സംഗീതത്തെ നവീകരിക്കുന്നതിലും കൂടുതല്‍ ജനകീയമാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ച ബാലമുരളീകൃഷണ തന്‍്റെ വിപ്ളവകരമായ പരീക്ഷണ നിരീക്ഷണങ്ങള്‍ ഇക്കാലയളവിനുള്ളില്‍ സംഗീതലോകത്തോട് പങ്കുവെച്ചിട്ടുണ്ട്.
ബാലമുരളീകൃഷണയുടെ സംഗീത വിരുന്നിന് പിന്നണിയില്‍ പ്രശസ്തരായ, വയലിനിസ്റ്റ് ജയദേവനും മൃദംഗ വിദ്വാന്‍ നെയ്വേലി വെങ്കിടേഷുമുണ്ടാകും. കാനഡയില്‍ സ്ഥിരതാമസമാക്കിയ ജയദേവന്‍ വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും നിരവധി വേദികളെ തന്‍്റെ വയലിന്‍ വാദനം കൊണ്ട് സ്തബ്ധമാക്കിയ പ്രതിഭയാണ്. മൃദംഗവിദ്വാന്‍ നെയ്വേലി വെങ്കിടേഷ് ഇന്ത്യയിലെ പ്രമുഖ സംഗീത മേളകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമാണ്.

No comments:

Pages