തോപ്പില്‍ ഭാസിയുടെ ’അശ്വമേധം, എന്ന നാടകം ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്ന്, രണ്ട് എന്നീ തീയതികളില്‍ അരങ്ങേറും. മണ്ണിന്റെ മണവും ജീവിതത്തിന്റെ തുടിപ്പുകളും പ്രതിഫലിപ്പിക്കുന്ന കലാ, സാഹിത്യ സൃഷ്ടികള്‍ സാമൂഹിക പരിവര്‍ത്തനത്തില്‍ വഹിച്ച പങ്കിനെ പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുകയാണ് നാടകം പുനരാവിഷ്കരിക്കുന്നതിന്റെ ലക്ഷ്യമെന്ന് സമാജം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നാടകത്തിലെ സരോജം’ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ കെപിഎസി ലളിതയുടെ സാന്നിധ്യവും രണ്ടു ദിവസവും åസമാജത്തിലുണ്ടാകും. പശ്ചാത്തല സംഗീതം പി.ടി. തോമസും രംഗപടം ബിജു എം. സതീഷും സംവിധാനം മോഹന്‍ രാജുമാണ് നിര്‍വഹിക്കുന്നത്. സമാജം സ്കൂള്‍ ഓഫ് ഡ്രാമ അംഗങ്ങളായ ഹൃദ്യാ സുരേഷ്, ജയാ ഉണ്ണികൃഷ്ണന്‍, ലിന്‍ഡാ മനോഹര്‍, ജിദ്യാ ജയന്‍, സാന്ദ്ര ശിവകുമാര്‍, കാര്‍ത്തിക ഉണ്ണിക്യഷ്ണന്‍, ശിവകുമാര്‍ കുളത്തുപുഴ, ദിനേശ് കുറ്റിയില്‍, ഷാജഹാന്‍ പത്തനാപുരം, ശിവകുമാര്‍ കൊല്ലറോത്ത്, സേതുമാധ വന്‍, ബിജു കുട്ടോത്ത്, ഗണേഷ് മൊകേരി, മാസ്റ്റര്‍ ഇര്‍തിക് ശിവ, മിജോഷ് മൊറാഴ, പ്രകാശ്, രാംനാഥ്, നന്ദകുമാര്‍ എടപ്പാള്‍ തുടങ്ങിയവര്‍ വേഷമിടും.
മാര്‍ച്ച് ഒന്നിന് വൈകിട്ട് 7.45ന് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും സമാജം അംഗങ്ങള്‍ക്കുമായും രണ്ടിന് വൈകിട്ട് നാലിന് പൊതുജങ്ങള്‍ക്കുമായിട്ടായിരിക്കും നാടകം അവതരിപ്പിക്കുന്നത്. ബഹ്റൈന്റെ വിവിധ സ്ഥലങ്ങളില്‍നിന്ന് യാത്രാ സൌകര്യം ഏര്‍പ്പെടുത്തുന്നുണ്ട്.å വിവരങ്ങള്‍ക്ക്å: 36272368, 39848091, 36500103.
വാര്‍ത്താ സമ്മേളനത്തില്‍ സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍, മനോഹരന്‍ പാവര്‍ട്ടി, ഹരിദാസ് പി. നായര്‍, ആഷ്ലി ജോര്‍ജ്, ബിജു ജേക്കബ്, മോഹന്‍രാജ് എന്നിവര്‍ പങ്കെടുത്തു.
Tuesday, February 21, 2012
തോപ്പില്‍ ഭാസിയുടെ ’അശ്വമേധം' മാര്‍ച്ചില്‍
Tags
# സമാജം ഭരണ സമിതി 2011
Share This
About ബഹറിന്‍ കേരളീയ സമാജം
സമാജം ഭരണ സമിതി 2011
Tags:
സമാജം ഭരണ സമിതി 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment