സമാജം ചലച്ചിത്ര ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു - Bahrain Keraleeya Samajam

Wednesday, February 1, 2012

demo-image

സമാജം ചലച്ചിത്ര ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

ബഹ്റൈന്‍ കേരളീയ സമാജം ക്വിസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ മലയാള ചലച്ചിത്രങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ അരുണ്‍കുമാര്‍, മൊയ്തീന്‍ പാലക്കല്‍, എസ്.വി. ബഷീര്‍ സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ബിനോയി കുമാര്‍, വിജു ക്യഷ്ണന്‍, സുജിത് ടീം നേടി.

ഷീജ നടരാജന്‍, സുനില്‍രാജ്, പ്രമോദ് നമ്പ്യാര്‍ സഖ്യം മൂന്നാമതായി. മുപ്പതോളം ടീമുകള്‍ അണിനിരന്ന പ്രാഥമിക മത്സരത്തില്‍ ഒന്നാമതെത്തിയ ആറ് ടീമുകളാണ് അവസാന മത്സരങ്ങളില്‍ പങ്കെടുത്തത്. രാജഗോപാല്‍ നേത്യത്വം നല്‍കി. സമാജംഅസി. സെക്രട്ടറി സന്തോഷ് ബാബു, കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവര്‍ട്ടി, ലൈബ്രേറിയന്‍ മുരളീധരന്‍ തമ്പാന്‍, ക്വിസ് ക്ലബ് കണ്‍വീനര്‍ തോമസ് മത്തായി, ഹരി ബി. നായര്‍ എന്നിവര്‍ വിജയികള്‍ക്കു ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സ ദസിനായി പ്രത്യേകം തയാറാക്കിയ ചേദ്യങ്ങള്‍ക്കുള്ള ശരി ഉത്തരം നല്‍കിയവര്‍ക്കും സമ്മാനം നല്‍കി.

ക്വിസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 17 ന് കേരളാ ചരിത്രം, സാഹിത്യം, രാഷ്ട്രീയം, കലാരംഗം എന്നിവയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന കേരളീയം ക്വിസ് മത്സരത്തിനുള്ള റജിസ്ട്രേഷന്‍ ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

Pages