പി.വി. രാധാക്യഷ്ണപിള്ളയെ ആദരിക്കുന്നു - Bahrain Keraleeya Samajam

Breaking

Wednesday, February 1, 2012

പി.വി. രാധാക്യഷ്ണപിള്ളയെ ആദരിക്കുന്നു

പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാര ജേതാവായ ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാക്യഷ്ണപിള്ളയെ ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹം ആദരിക്കുന്നു. ഫെബ്രുവരി 10ന് വൈകിട്ട് 5.30 മുതല്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കേരള തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍, ഇന്ത്യന്‍ സ്ഥാനപതി മോഹന്‍ കുമാര്‍, സാിഹിത്യകാരന്‍ എം. മുകുന്ദന്‍, ചലച്ചിത്ര നടന്‍ മുകേഷ്, ജി. ശങ്കര്‍, രവി പിള്ള എന്നിവര്‍ സംബന്ധിക്കും. സാംസ്കാരിക സാമുദായിക നേതാക്കള്‍, അസോസിയേഷന്‍, ക്ലബ് പ്രതിനിധികള്‍, ബിസിനസ് സമൂഹം തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിന്നണി ഗായകരായ ജി.വേണുഗോപാല്‍, ഗായത്രി എന്നിവര്‍ നയിക്കുന്ന ഗാനമേളയും കോട്ടയം നസീര്‍ ഷോയും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ കേരളീയ സമാജം വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, ഐ.സി.ആര്‍.എഫ് വൈസ് ചെയര്‍മാന്മാരായ രാജു കല്ലും പുറം, കെ.ജി ദേവരാജന്‍, ജനറല്‍ സെക്രട്ടറി ഭഗവാന്‍ അസപ്പോട്ട, വിജയ ബാട്ടിയ, മനോഹരന്‍ പാവര്‍ട്ടി, കെ.എസ്. സജുകുമാര്‍, കെ. വിജയന്‍, എന്‍.കെ. മാത്യു, ജി.കെ. നായര്‍, ശാന്ദിനി രാജ് എന്നിവര്‍ പങ്കെടുത്തു.

No comments:

Pages