ബഹ്റൈന്‍ കേരളീയ സമാജവും കേരള ഫോക്ലോര്‍ അക്കാദമിയും ചേര്‍ന്നു 10 മുതല്‍ 12 വരെ സംഘടിപ്പിക്കുന്ന ‘ഗോത്രായനം” നാടന്‍ കലാമേളയുടെ പ്രചരണാര്‍ഥം ലേബര്‍ക്യാംപുകളില്‍ നടത്തുന്ന വിളംബര ജാഥ ശ്രദ്ധേയമാകുന്നു. സ്ത്രീകളും കുട്ടികളും അടക്കം അറുപതോളം കലാകാരന്മാരാണ് നാടന്‍പാട്ടുകളും നാടകവും കവിതകളും ഗാനങ്ങളും മാജിക്ഷോയും നടത്തുന്നത്. വിവിധ ക്യാംപുകളില്‍ അടുത്ത വെള്ളിയാഴ്ചയും പരിപാടികള്‍ അവതരിപ്പിക്കും. തനതു കലാരൂപങ്ങള്‍ ബഹ്റൈനിലെ മലയാളികള്‍ക്കു പരിചയപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തിലാണ് നാടന്‍ കലാമേള സംഘടിപ്പിക്കുന്നതെന്നു സംഘാംഗങ്ങള്‍ അറിയിച്ചു.
മൂന്നു ദിവസം നീളുന്ന കലാമേളയില്‍ തെയ്യം, പടയണി, പുള്ളുവന്‍പാട്ട്, കളമെഴുത്ത്, നാടന്‍പാട്ട് തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിക്കും. സമാജം ഭരണസമിതി അംഗങ്ങളായ എന്‍.കെ. വീരമണി, എ.കണ്ണന്‍, സജുകുമാര്‍, അബ്ദുല്‍ റഹ്മാന്‍, ബിജു എം.സതീഷ്, സജു കുടശ്ശനാട്, ടി.ജെ. ഗിരീഷ് കുമാര്‍, ജയന്‍ എസ്.നായര്‍, ബിനോജ്, ഹരീഷ് മേനോന്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.


No comments:
Post a Comment