ബഹ്‌റൈന്‍ കേരളീയ സമാജം അംഗങ്ങള്‍ക്കായി വന്‍ ക്ഷേമ പദ്ധതി - Bahrain Keraleeya Samajam

Breaking

Thursday, February 3, 2011

ബഹ്‌റൈന്‍ കേരളീയ സമാജം അംഗങ്ങള്‍ക്കായി വന്‍ ക്ഷേമ പദ്ധതി

അംഗങ്ങള്‍ക്കായി ബഹ്‌റൈന്‍ കേരളീയ സമാജം വന്‍ ക്ഷേമ പദ്ധതി ആവിഷ്‌കരിക്കുന്നു. മരണമടയുന്ന അംഗത്തിന്റെ കുടുംബത്തിന് അടിയന്തിര സഹായമായി 5,000 ദിനാര്‍ നല്‍കുന്ന പദ്ധതിയാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി പരിഗണനയിലുള്ളത്. പദ്ധതി അടിയന്തിര ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്ത് ചര്‍ച്ചചെയ്യുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും സെക്രട്ടറി എന്‍ കെ വീരമണിയും അറിയിച്ചു. ഓരോ സമാജം അംഗവും പ്രതിമാസം 300 ഫില്‍സ് നല്‍കുന്ന രൂപത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. മൊത്തം 1400 ലധികം അംഗങ്ങളുണ്ട്. ഇത് പ്രത്യേക ഫണ്ടായിരിക്കും. ഇതിന്റെ ചുമതല നിര്‍വഹിക്കാന്‍ പ്രത്യേക കമ്മിറ്റിയുണ്ടായിരിക്കും. ഫണ്ട് മറ്റു രതീയില്‍ ഉപയോഗിക്കപ്പെടാതിരിക്കാനാണിത്. രണ്ടുവര്‍ഷമായ അംഗങ്ങളെയാണ് പദ്ധതിയില്‍ പരിഗണിക്കുക. മരിച്ച ഉടന്‍ തന്നെ തുക നല്‍കും. അടിയന്തിര ജനറല്‍ ബോഡി ഏഴിന് ചേരും. ഇതില്‍ ക്വാറം തികഞ്ഞില്ലെങ്കില്‍ 16നു വീണ്ടും അടിയന്തിര ജനറല്‍ ബോഡി വിളിക്കും. കഴിഞ്ഞ വര്‍ഷം മൂന്നു സമാജം അംഗങ്ങള്‍ മരിച്ചിരുന്നു. ഇവരുടെ കുടുംബത്തിനുവേണ്ടി നല്ല സാമ്പത്തിക സഹായം സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നല്‍കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് ഇത്തരമൊരു പദ്ധതിക്ക് ആലോചന തുടങ്ങിയത്. ഭാവിയില്‍ സമാജം അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെ നടപ്പാക്കുന്ന വിപുലമായ പദ്ധതികള്‍ ആലോചനയിലുണ്ടെന്നും ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

No comments:

Pages