കേരളീയ സമാജം കേരള ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ ഫെബ്രുവരി രണ്ടാം വാരം നടത്തുന്ന നാടന്‍കലാമേളയുടെ ലോഗോ നടി ബിന്ദു രാമകൃഷ്ണന്‍ പ്രകാശനം ചെയ്തു. ബിനു വേലിയിലാണ് ലോഗോ രൂപകല്‍പന ചെയ്തത്. മനു കൂരമ്പാല നിര്‍ദേശിച്ച 'ഗോത്രായനം' എന്ന പേരാണ് കലാമേളക്ക് തെരഞ്ഞെടുത്തത്.
മൂന്നുദിവസം നീളുന്ന കലാമേളയില്‍ കേരളത്തിലെ 15ഓളം നാടന്‍ കലാകാരന്മാരുടെ നേതൃത്വത്തില്‍ ഗോത്ര- പാരമ്പര്യ കലകള്‍ പുനരാവിഷ്‌കരിക്കും. കേരളീയ അനുഷ്ഠാന കലകളുടെ ചരിത്രവും പാശ്ചാത്തലവും വിവരിക്കുന്ന വൈജ്ഞാനിക പരിപാടികളും അവയുടെ ആവിഷ്‌കാരങ്ങളും കലാമേളയുടെ ഭാഗമായി നടക്കും. തെയ്യം, പുള്ളുവന്‍പാട്ട്, പടയണി, കളമെഴുത്ത്, നാടന്‍പാട്ട് തുടങ്ങിയ കലാരൂപങ്ങളാണ് അരങ്ങേറുക. ബഹ്‌റൈനില്‍ നിന്നുള്ള കലാകാരന്മാരും പങ്കെടുക്കും.
ലോഗോ പ്രകാശന ചടങ്ങില്‍ സമാജം വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍, ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, കണ്‍വീനര്‍ ബിനോജ് മാത്യു എന്നിവര്‍ പങ്കെടുത്തു. നാടന്‍കലാമേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് കണ്‍വീനറുമായി (36665376) ബന്ധപ്പെടാം
No comments:
Post a Comment