ആവേശം വിതറി കേരളോത്സവം - Bahrain Keraleeya Samajam

Breaking

Friday, January 7, 2011

ആവേശം വിതറി കേരളോത്സവം

സമാജം കേരളോത്സവം ഏഴുനാള്‍ പിന്നിട്ടതോടെ മത്സരങ്ങള്‍ക്ക് കൂടുതല്‍ വീറും വാശിയും. ആവേശകരമായ മത്സരങ്ങളിലൂടെയും കൂട്ടായ്മയിലൂടെയും സാംസ്‌കാരിക കേരളത്തിന്റെ പരിച്ഛേദമായി മാറുകയാണ് അഞ്ചുവര്‍ഷത്തിനുശേഷം വീണ്ടുമെത്തിയ കേരളോത്സവം. സമാജം അംഗങ്ങള്‍ക്ക് അടുത്തറിയാന്‍ കേരളോത്സവം വഴിയൊരുക്കുന്നു.
സമാജം അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. അംഗങ്ങളെ സരയു, കാവേരി, നിള, സൗപര്‍ണിക, ഗംഗ എന്നിങ്ങളെ അഞ്ചു ഗ്രൂപ്പുകളിലായി തിരിച്ചാണ് മത്സരം. ക്യാപ്ടനും നാല് വൈസ് ക്യാപ്ടന്‍മാരുമാണ് ഓരോ ടീമിനെയും നയിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രശസ്ത നടനും സംവിധായകനുമായ മധുപാല്‍ ഉദ്ഘാടനം ചെയ്ത കേരളോത്സവത്തിലെ വേദികള്‍ മത്സരത്തിനായി ഉണര്‍ന്നത് ഞായറാഴ്ചയായിരുന്നു.
ശനിയാഴ്ച വേദി രണ്ടിലും മൂന്നിലുമായി രാത്രി ഏഴിന് പെന്‍സില്‍ ഡ്രോയിംഗും (ആണ്‍, പെണ്‍), എട്ടരക്ക് ക്ലേ മോഡലിംഗും നടക്കും.
മത്സര ഫലങ്ങള്‍ ഒന്ന് രണ്ട് സ്ഥാനക്രമത്തില്‍, ബ്രാക്കറ്റില്‍ ടീം. മോണോ ആക്ട് (പെണ്‍): ബിജി ശിവകുമാര്‍ (നിള), ശ്രീക്കുട്ടി രമേശ് (നിള), ഗീത ജനാര്‍ദ്ദനന്‍ (കാവേരി).
കവിതാ പാരായണം (ആണ്‍): വി കെ സന്തോഷ് (നിള), ശ്രീകുമാര്‍ ശ്രീധരന്‍പിള്ള (കാവേരി), അജിത് മടത്തില്‍ (സരയു).
മോണോ ആക്ട് (ആണ്‍): കെ ശിവകുമാര്‍ (നിള), ദിനേശ് കുറ്റിയില്‍ (സൗപര്‍ണിക), പ്രവീണ്‍നായര്‍ (സരയു).
ഇംഗ്ലീഷ് പ്രസംഗം (പെണ്‍): അഗി അന്ന ജോഷ്വ (സൗപര്‍ണിക), സവിത നായര്‍ (സൗപര്‍ണിക), ഷൈനി കോശി (സരയു).
ഇംഗ്ലീഷ് പ്രസംഗം (ആണ്‍): കെ വി ശ്രീകുമാര്‍ (കാവേരി), ടി ജി മാത്യു (സൗപര്‍ണിക), യു കെ മേനോന്‍ (കാവേരി).

Keralotsavam 2010-2011
Keralotsavam Captains-Vice captains
Schedule of Events
Keralotsavam Winners
Photogallery
03-01-2011
03-01-2011
04-01-2011
04-01-2011
05-01-2011
05-01-2011
06-01-2011
06-01-2011

No comments:

Pages