കേരളീയ സമാജത്തിന്റെ അക്ഷരമുറ്റം പ്രവാസികളുടെ കുരുന്നുതലമുറയുടെ ഹരിശ്രീ പ്രസാദത്താല്‍ ധന്യമായി. എല്ലാ മലയാളികള്‍ക്കുമായി തുറന്നുകൊടുത്ത മലയാളം പാഠശാലയുടെ പ്രവേശനോല്‍സവത്തിന് മലയാളി സമൂഹത്തിന്റെ നിറഞ്ഞ സാന്നിധ്യമുണ്ടായിരുന്നു. മുഖ്യാതിഥി ഡോ. കെ.എസ് രാധാകൃഷ്ണന്റെ കൈയില്‍ നിന്ന് കുട്ടികളും രക്ഷിതാക്കളും 500ഓളം നിലവിളക്കുകളിലേക്ക് തിരിയും വെളിച്ചവും പകര്‍ന്നാണ് പ്രവേശനോല്‍സവത്തിന് തുടക്കം കുറിച്ചത്.
35 വര്‍ഷമായി സമാജത്തില്‍ നടന്നുവരുന്ന പാഠശാലയുടെ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ 2000ഓളം പേരടങ്ങുന്ന മലയാളി സമൂഹം എത്തി. മലയാളം മരിക്കാത്ത ഭാഷയാണെന്ന് കുട്ടികളുടെ പ്രാതിനിധ്യം തെളിയിച്ചതായി ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു. പാഠശാലയില്‍ സമാജം അംഗങ്ങളല്ലാത്തവരുടെ കുട്ടികള്‍ക്കുകൂടി പ്രവേശനം നല്‍കാനുള്ള തീരുമാനത്തെ മലയാളി സമൂഹം ഒന്നടങ്കം സ്വാഗതം ചെയ്തതായി, ലഭിച്ച അപേക്ഷകളില്‍ നിന്ന് വ്യക്തമാണെന്ന് ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി പറഞ്ഞു. കഴിഞ്ഞവര്‍ഷത്തേതിന്റെ ഇരട്ടി കുട്ടികള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആക്റ്റിംഗ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി ബിജു എം സതീഷ്, പാഠശാല കണ്‍വീനര്‍ ബി ഹരികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
Friday, April 30, 2010
സമാജത്തിന്റെ അക്ഷരമുറ്റത്ത് കുരുന്നുകള്‍ക്ക് ഹരിശ്രീ...
Tags
# മലയാളം പാഠശാല
# സമാജം ഭരണ സമിതി 2010
Share This
About ബഹറിന്‍ കേരളീയ സമാജം
സമാജം ഭരണ സമിതി 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment