
കേരളീയരുടെ കലാസാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വിശാലമായ ഹാളും അനുബന്ധ സൌകര്യങ്ങളുമുള്ള കേരളീയ സമാജം കെട്ടിടം മലയാളികളുടെ സാംസ്കാരിക രംഗത്തിന് മുതല്‍ക്കൂട്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സമാജത്തിന്റെ സന്ദര്‍ശകപുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം രേഖപ്പെടുത്തിയത്. കേരളത്തിനുപുറത്ത് മലയാളികള്‍ക്ക് സ്വന്തമായി വലിയ ഒരു കെട്ടിടസമുച്ചയം ഉണ്ടായതില്‍ അദ്ദേഹം സമാജം ഭാരവാഹികളെ അത്ഭുതവും സന്തോഷവും അറിയിച്ചു. ഇതിന് സഹായിച്ചവരെയും നിര്‍മാണത്തിന് നേതൃത്വം നല്‍കിയവരെയും അദ്ദേഹം അഭിനന്ദിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ, മുന്‍ എം.പി എ വിജയരാഘവന്‍, കൈരളി ടി.വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, കൈരളി ഡയറക്ടര്‍ എ.എ റഷീദ് എന്നിവരും പിണറായിക്കൊപ്പം കേരളീയ സമാജം സന്ദര്‍ശിച്ചു.സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, ട്രഷറര്‍ കെ.എസ് സജുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നേതാക്കളെ സ്വീകരിച്ചു. മുന്‍ പ്രസിഡന്റ് ജി.കെ നായര്‍, മുന്‍ ജനറല്‍ സെക്രട്ടറി മധു മാധവന്‍, ബഹ്റൈന്‍ ഫിനാന്‍സ് ജനറല്‍ മാനേജര്‍ ജോര്‍ജ് ഫിലിപ്പ് തുടങ്ങിയവരും സമാജം അംഗങ്ങളും സന്നിഹിതരായിരുന്നു
No comments:
Post a Comment