
സമാജം സാഹിത്യ വിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം 2010 ഏപ്രില്‍ 18 ഞായറാഴ്‌ച വൈകിട്ട് 8 മണിക്ക് എം. എം. രാമചന്ദ്രന്‍ ഹാളില്‍ പ്രശസ്‌ത സാഹിത്യകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാട് നിര്‍വ്വഹിച്ചു. എം എം രാമചന്ദ്രന്‍ ഹാളില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ ത്തിയാണ്‍ ചടങ്ങ നടന്നത്. ഭാഷയുടെയും കലയുടെയും മാഹാത്മ്യം പ്രവാസികളായ നിങ്ങളാണ്‍ നിലനിര്‍ ത്തുന്നത് എന്ന് ഉത്ഘാടന പ്രസം ഗത്തില്‍ അദ്ദേഹം പറഞ്ഞു. സാഹിത്യ വിഭാഗം സെക്രട്ടറി ബിജു എം സതീഷ് അദ്ധ്യക്ഷത വഹിച്ചു.സമാജം പ്രസിഡന്റ് പി.വി രാധാക്യഷ്ണ പിള്ള , സെക്രട്ടറി എന്.കെ വീരമണി എന്നിവര്‍ ആശം സാപ്രസം ഗം നടത്തി. കണ്‍ വീനര്‍ ബാജി ഓടം വേലില്‍ ഈ വര്‍ ഷത്തെ പ്രവര്‍ ത്തന രൂപരേഖ അവതരിപ്പിച്ചു. ജോ കണ്‍ വീനര്‍ രാധാക്യഷ്ണന്‍ ഓഴൂര്‍ സ്വാഗതവും , ആലീസ് ജോര്ജ്ജ് നന്ദിയും രേഖപ്പെടുത്തി.എം കെ നമ്പ്യാര്‍ , ബെറ്റി സജി, അരുണ്‍ കുമാര്‍ മുതുകുളം എന്നിവര്‍ കവിത അവതരിപ്പിച്ചു. പൂജാ ജയന്റെ പ്രാര്‍ത്ഥാനാഗീതത്തേടെയാണ് ചടങ്ങ് തുടങ്ങിയത്
No comments:
Post a Comment