ബാഡ്മിന്‍റന്‍ വേള്‍ഡ് ഫെഡറേഷന്‍, ബാഡ്മിന്‍റന്‍ ഏഷ്യ കോണ്‍ഫെഡറേഷന്‍ (ബി.എ.എഫ്) എന്നിവയുടെ അംഗീകാരത്തോടെ കേരളീയ സമാജം സംഘടിപ്പിക്കുന്ന ബഹ്റൈന്‍ അന്താരാഷ്ട്ര ബാഡ്മിന്‍റന്‍ ടൂര്‍ണമെന്‍റ് നവംബര്‍ എട്ടുമുതല്‍ 12 വരെ സമാജം ഡയമണ്ട് ജൂബിലി ഹാളിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 24 രാജ്യങ്ങളില്‍നിന്ന് സീഡുചെയ്യപ്പെട്ട 75 പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് ബഹ്റൈന്‍ ബാഡ്മിന്‍റന്‍ ആന്‍റ് സ്ക്വാഷ് ഫെഡറേഷന്‍ പ്രസിഡന്‍റ് ശൈഖ് ഹുസൈന്‍ ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് നടക്കുന്നത്.
ആദ്യ 100 റാങ്കില്‍ വരുന്ന നിരവധി കളിക്കാര്‍ പങ്കെടുക്കുന്നുണ്ട്. ടൂര്‍ണമെന്‍റിന്‍െറ ഡ്രോ നാളെ ക്വലാലംപൂരിലെ ബാഡ്മിന്‍റന്‍ ഏഷ്യ ആസ്ഥാനത്തുനടക്കും. അഞ്ച് ഈവന്‍റുകളിലായി 15,000 ഡോളറാണ് പ്രൈസ് മണി. കൂടാതെ, താരങ്ങള്‍ക്ക് ഒളിമ്പിക്സ് യോഗ്യതക്കുവേണ്ട വേള്‍ഡ് റാങ്കിംഗ് പോയിന്‍റുകളും ലഭിക്കും. പുരുഷ സിംഗിള്‍സ്, ഡബിള്‍സ്, വനിതാ സിംഗിള്‍സ്, ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നീ ഇനങ്ങളിലാണ് മല്‍സരം. ബഹ്റൈനില്‍നിന്ന് 16, ഇന്ത്യയില്‍നിന്ന് 10 കളിക്കാര്‍ വീതമാണ് പങ്കെടുക്കുന്നത്.
ബഹ്റൈനില്‍ ആറാമതു തവണ നടക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്‍റിന് രണ്ടാമത്തെ തവണയാണ് സമാജം വേദിയാകുന്നത്. റഫറിയായി ഇന്ത്യയില്‍നിന്ന് സുധാകര്‍ വേമുറിയെയാണ് ബാഡ്മിന്‍റന്‍ ഏഷ്യ നിയമിച്ചിരിക്കുന്നത്. പാനി റാവു കുന്തയാണ് ഡെപ്യൂട്ടി റഫറി. 11 അമ്പയര്‍മാരും കളി നിയന്ത്രിക്കാനുണ്ടാകും. ഇതിലേക്ക് ജോജണ്‍ ജോണ്‍, പ്രശോഭ് രാമനാഥന്‍, ശ്രീനിവാസ് എന്നീ സമാജം അംഗങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്. വൈകീട്ട് നാലുമുതല്‍ 10 വരെ നടക്കുന്ന മല്‍സരങ്ങള്‍ ഏവര്‍ക്കും സൗജന്യമായി കാണാം. ഗള്‍ഫിലെ ഏറ്റവും വലിയ ടൂര്‍ണമെന്‍റ് ബഹ്റൈനിലെ 400ഓളം ബാഡ്മിന്‍റന്‍ കളിക്കാരുടെ കളി മെച്ചപ്പെടുത്താനുള്ള വേദിയാണെന്ന് സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു. ടൂര്‍ണമെന്‍റിലൂടെ ഇന്‍റര്‍നാഷനല്‍ ബാഡ്മിന്‍റന്‍ സര്‍ക്യൂട്ടില്‍ കേരളീയ സമാജം ഇടം പിടിച്ചിരിക്കുകയാണ്. മാസങ്ങളായി സമാജത്തിലെ ബാഡ്മിന്‍റന്‍ കളിക്കാരുടെ നേതൃത്വത്തില്‍ ടൂര്‍ണമെന്‍റിന് ഒരുക്കം നടക്കുകയാണ്. ബഹ്റൈന്‍ ബാഡ്മിന്‍റന്‍ ആന്‍റ് സ്ക്വാഷ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഹിഷാം അല്‍ ഖാന്‍, സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള, സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ (രക്ഷാധികാരി), ആഷ്ലി ജോര്‍ജ് (ടൂര്‍ണമെന്‍റ് ഡയറക്ടര്‍), ഒ.എം അനില്‍കുമാര്‍ (ജെനര്‍) എന്നിവരടങ്ങിയ കമ്മിറ്റിയാണ് ടൂര്‍ണമെന്‍റിന് നേതൃത്വം നല്‍കുന്നത്. സമാജം ഭാരവാഹികളും ടൂര്‍ണമെന്‍റ് സംഘാടകരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Monday, October 31, 2011
Home
കായിക വിഭാഗം
ഷട്ടീല്‍ ബാറ്റ്മിന്റന്‍ മത്സരം
സമാജം ഭരണ സമിതി 2011
ബഹ്റൈന്‍ അന്താരാഷ്ട്ര ബാഡ്മിന്‍റന്‍ ടൂര്‍ണമെന്‍റ് നവംബര്‍ എട്ടുമുതല്‍
ബഹ്റൈന്‍ അന്താരാഷ്ട്ര ബാഡ്മിന്‍റന്‍ ടൂര്‍ണമെന്‍റ് നവംബര്‍ എട്ടുമുതല്‍
Tags
# കായിക വിഭാഗം
# ഷട്ടീല്‍ ബാറ്റ്മിന്റന്‍ മത്സരം
# സമാജം ഭരണ സമിതി 2011
Share This
About ബഹറിന്‍ കേരളീയ സമാജം
സമാജം ഭരണ സമിതി 2011
Subscribe to:
Post Comments (Atom)
1 comment:
ella nanmakalum nerunnu..ee kunju mayilpeely ...
Post a Comment