ബികെഎസ് സാഹിത്യ ക്യാംപ് നാലു മുതല്‍ - Bahrain Keraleeya Samajam

Breaking

Saturday, October 22, 2011

ബികെഎസ് സാഹിത്യ ക്യാംപ് നാലു മുതല്‍


ബഹ്റൈന്‍ കേരളീയ സമാജം കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ചു നടത്തുന്ന ജിസിസി സാഹിത്യ ക്യാംപ് നാലുമുതല്‍ ഏഴുവരെ സമാജത്തില്‍ നടക്കും. നോവലിസ്റ്റ് സേതു, കേരള സാഹിത്യ അക്കാദമി പ്രസിഡന്റും നോവലിസ്റ്റുമായ പെരുമ്പടവം ശ്രീധരന്‍, കെ.ആര്‍. മീര, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും നിരൂപകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവര്‍ നേതൃത്വം നല്‍കും. മുന്‍കൂട്ടി പേരു റജിസ്റ്റര്‍ ചെയ്യണം. സാഹിത്യരചന, ആസ്വാദനം, വായന എന്നീ തലങ്ങളില്‍ ചര്‍ച്ചകളും സംവാദങ്ങളും പഠന ക്ലാസുകളും നടക്കും.å രാവിലെ 10 മുതല്‍ രണ്ടുവരെയും വൈകിട്ട് അഞ്ചുമുതല്‍ åരാത്രി ഒന്‍പതുവരെയുമാണു ക്ലാസ്. സൌദി, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരും പങ്കെടുക്കും.

സാഹിത്യ ക്യാംപിനോടനുബന്ധിച്ചു വിപുലമായ പരിപാടികളാണു സഹിത്യവേദിയുടെ നേതൃത്വത്തില്‍ വരുംദിവസങ്ങളില്‍ നടക്കുക. 22നു നടക്കുന്ന സാഹിത്യസന്ധ്യയില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ബഹ്റൈനിലെ മലയാളി എഴുത്തുകാരുടെ സംഗമത്തില്‍ രചയിതാക്കള്‍ അവരുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുകയും രചനാനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യും. 25നു ബഹ്റൈനിലെ സൈബര്‍ എഴുത്തുകാരുടെ കൂട്ടായ്മ ’ബഹ്റൈന്‍ ബ്ലോഗേഴ്സ് മീറ്റില്‍ ബ്ലോഗുകളെ പരിചയപ്പെടുത്തും.

26നു സമാജം ഡ്രാമാ ക്ലബ്ബുമായി സഹകരിച്ച് ’നാടകരചനയിലെ സൌന്ദര്യശാസ്ത്രം എന്ന വിഷയത്തില്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടക്കും. 28നു സമാജം ചിത്രകലാ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സമാജം അങ്കണത്തില്‍ സാഹിത്യോദ്യാനം സൃഷ്ടിക്കും. 29നു സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വനിതാ വിഭാഗവുമായി സഹകരിച്ചു ടോക്ഷോ നടക്കും. ബഹ്റൈനു പുറത്തുനിന്നു ക്യാംപില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കു താമസവും ഭക്ഷണവും സമാജം ഒരുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്ട്രേഷനും ബിനോജ് മാത്യു (36665376), മോഹന്‍ രാജ് (39234535) എന്നിവരുമായോ സമാജം ഓഫിസുമായോ sahithyacamp2011.bks@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെ

No comments:

Pages