കേരളീയ സമാജം സാഹിത്യവേദി സാഹിതീസന്ധ്യ സംഘടിപ്പിച്ചു - Bahrain Keraleeya Samajam

Breaking

Sunday, October 30, 2011

കേരളീയ സമാജം സാഹിത്യവേദി സാഹിതീസന്ധ്യ സംഘടിപ്പിച്ചു

കേരളീയ സമാജവും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന സാഹിത്യ ക്യാംപിനു മുന്നോടിയായി സമാജം സാഹിത്യവേദി സാഹിതീസന്ധ്യ സംഘടിപ്പിച്ചു. എഴുത്ത് അവനവന്റെ ആത്മാവിനെ തൃപ്തിപ്പെടുത്തുന്ന പ്രവര്‍ത്തനമാണെന്നും അതിനായി നിരന്തര പ്രവര്‍ത്തനങ്ങള്‍ വേണമെന്നും കേരളസാഹിത്യ അക്കാദമി ജേതാവ് ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സോമന്‍ബേബി, എഴുത്തുകാരായ സുധി പുത്തന്‍വേലിക്കര, ബാജി ഓടംവേലി, കെ.എം. തോമസ്, സുനില്‍രാജ് കുരീപ്പുഴ, ബിനോയ്കുമാര്‍ പുളിങ്കുന്ന് എന്നിവരും വായനക്കാരുമൊത്ത് അനുഭവങ്ങള്‍ പങ്കു വച്ചു.

സാഹിത്യക്യാംപിനു മുന്നോടിയായി നാളെ ചിത്ര-ശില്പകലാകാരന്മാര്‍ ഒരുക്കുന്ന സാഹിത്യോദ്യാനം, 29ന് സാഹിത്യവിഭാഗവും വനിതാവിഭാഗവും ചേര്‍ന്ന് ടോക് ഷോ, 30ന് ഓണ്‍ലൈന്‍ എഴുത്തുകാരുടെ സംഗമമായ ബ്ളോഗേഴ്സ് മീറ്റ് എന്നിവ നടക്കുമെന്ന് സാഹിത്യവിഭാഗം സെക്രട്ടറി ബിനോജ് മാത്യു പറഞ്ഞു. സമാജം അസി. സെക്രട്ടറി സന്തോഷ് ബാബു, സാഹിത്യക്യാംപ് കണ്‍വീനര്‍ മോഹന്‍രാജ്, മിനേഷ് ആര്‍. മേനോന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Pages